കോട്ടയം : സംസ്ഥാന സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി കായിക വകുപ്പ് മന്ത്രി അബ്‌ദു റഹ്‌മാൻ നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര മെയ് 19 ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. മെയ് 5 ന് കാസർഗോഡുനിന്ന് ആരംഭിച്ച യാത്ര മെയ് 22 ന് എറണാകുളത്ത് സമാപിയ്ക്കും. യാത്രയ്ക്ക് 19 ന് ഏറ്റുമാനൂർ, കോട്ടയം ടൗൺ എന്നീ സെൻ്ററുകളിൽ സ്വീകരണം നൽകും. ഇതിന്റെ ഭാഗമായി അന്നേ ദിവസം രാവിലെ ചേർപ്പുങ്കലിൽ നിന്ന് ആരംഭിച്ച് ഏറ്റുമാനൂർ പേരൂർ ജംഗ്ഷനിൽ അവസാനിയ്ക്കുന്ന മാരത്തോൺ സംഘടിപ്പിയ്ക്കുന്നു.
മാരത്തോണിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് 15000 /-രൂപയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് 10000 /- രൂപയും, മൂന്നാംസ്ഥാനം കരസ്ഥമാക്കുന്നവർക്ക് 7500/- രൂപയും, കൂടാതെ നാലാം സ്ഥാനം മുതൽ പത്താം സ്ഥാനം വരെ കരസ്ഥമാക്കുന്നവർക്ക് 2000/-രൂപാ വീതവും പ്രൈസ് മണിയും, കൂടാതെ ട്രോഫി സർട്ടിഫിക്കറ്റ് എന്നിവയും ഏറ്റുമാനൂരിൽ വെച്ച് നടക്കുന്ന സ്വീകരണ യോഗത്തിൽ കായിക വകുപ്പ് മന്ത്രി വി അബ്‌ദു റഹ്മാൻ നൽകുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാരത്തോണിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള പുരുഷന്മാരും വനിതകളും https://registrations.keralakayikakshamathamission.com/খ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടാതെ 16 വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 2 കിലോമീറ്റർ ഓട്ടമത്സരവും നടത്തുന്നു. (ജില്ലാ സ്പോർട്ട് കൗൺസിലിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്) മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കുന്നവർക്ക് പ്രൈസ് മണി ഇനത്തിൽ യഥാക്രമം 3000/-,2000/- 1000/- രൂപാ വീതം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 0481 2563825, 8547575248 എന്ന നമ്പറുമായി ബന്ധപ്പെടുക.