ലഹരിയ്ക്കെതിരെ കാർട്ടൂൺ ചിത്രങ്ങളുമായി വിദ്യാർത്ഥികൾ

കൂരോപ്പട :
ലഹരിക്കെതിരെ കഥ പറയുന്ന കാർട്ടൂൺ ചുവർ ചിത്രങ്ങൾ ഇടയ്ക്കാട്ടുകുന്ന് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ, നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്, വിമുക്തി ക്ലബ് എന്നിവയുടെ സഹകരണത്തോടെ സ്കൂൾ അങ്കണത്തിലെ ചുമരുകളിൽ “ജീവിതം അതാകട്ടെ ലഹരി” എന്ന തല കെട്ടോടെ
ലഹരി ഉപയോഗത്തിൻ്റെ വിപത്തുകൾ ചൂണ്ടിക്കാണിക്കുന്ന കഥാ രൂപത്തിലുള്ള ചുവർ ചിത്രങ്ങൾ സ്കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ വരച്ചു.

Advertisements

ചിത്രങ്ങളുടെ അനാഛാദനം പഞ്ചായത്ത് അംഗം അനിൽ കൂരോപ്പട നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ബിജി സായ് മോൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റസീന എസ്, അധ്യാപകരായ മഞ്ജു കെ.എൻ, ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു.
നിശ്ചൽ വിനിത്, അനുരാധ സന്തോഷ്, അഭിനന്ദ് അജയൻ, ആകാശ് കെ എസ് , ആദിത്യ പ്രകാശ്, നിസ ജോസഫ്, അദ്വൈത് സുരേഷ്, അമൽജിത്ത് കെ.എസ് , ആവണി അജി എന്നീ വിദ്യാർത്ഥികളാണ് ചുവർചിത്രങ്ങൾ വരച്ചത്.

Hot Topics

Related Articles