ലഹരിവ്യാപാരത്തെപ്പറ്റി പരാതിപ്പെട്ടു; തിരുവല്ലയിൽ ഫർണ്ണിച്ചർ സ്ഥാപനത്തിൽ കയറി ജീവനക്കാരനെ ആക്രമിച്ചു; ചങ്ങനാശേരി സ്വദേശികളായ രണ്ടു പേർക്ക് എതിരെ കേസെടുത്ത് പൊലീസ്

തിരുവല്ല: ലഹരിവ്യാപാരത്തെപ്പറ്റി പരാതിപ്പെട്ട യുവാവിനെ ജോലി ചെയ്യുന്ന ഫർണ്ണിച്ചർ സ്ഥാപനത്തിൽ കയറി ആക്രമിച്ചതായി പരാതി. ആക്രമണത്തിന് ഇരയായ യുവാവിന്റെ പരാതിയിൽ ചങ്ങനാശേരി സ്വദേശികളായ രണ്ടു പേർക്ക് എതിരെ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവല്ലയിലെ പ്രമുഖ ഫർണ്ണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരനായ ചങ്ങനാശേരി പുതുപ്പറമ്പിൽ സുബിൻ പി.എമ്മിനെയാണ് കടയിൽ കയറി രണ്ടംഗ സംഘം മർദിച്ചത്. സംഭവത്തിൽ ചങ്ങനാശേരി ചെത്തിപ്പുഴ പുറക്കടവ് കല്ലുകളം അധുൽ ബി, പിതാവ് ബിനു കെ.സി എന്നിവർക്ക് എതിരെ തിരുവല്ല പൊലീസ് കേസെടുത്തു.

Advertisements

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആണ് സംഭവം നടന്നത്. കേസിലെ പ്രതികൾക്ക് ലഹരി മരുന്ന് ഇടപാടുകളുണ്ടായിരുന്നതായി നേരത്തെ സുബിനും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തെ തുടർന്നാണ് പ്രതികൾ തന്നെ പിൻതുടർന്ന് ആക്രമിച്ചതെന്ന് സുബിൻ പറയുന്നു. തിങ്കളാഴ്ച വൈകിട്ടോടെ സ്ഥലത്ത് എത്തിയ പ്രതികൾ സുബിനെ ഹെൽമറ്റ് അടക്കം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സിസിടിവി ക്യമാറാ ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles