ഒരുനാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലീം തൊപ്പി ധരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു : നസിറുദീൻ ഷാ

ദില്ലി : 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയിരിക്കുകയാണ്. ഈ വേളയില്‍ ഒരു മാധ്യമത്തോട് സംസാരിക്കവെ ഇത്തവണത്തെ മന്ത്രിസഭയില്‍ ഒരു മുസ്ലീം പ്രതിനിധിയും ഇല്ലാത്തത് സങ്കടകരമാണെന്ന് പറയുകയാണ് മുതിര്‍ന്ന നടന്‍ നസിറുദ്ദീന്‍ ഷാ. ഇന്ത്യൻ മുസ്ലീങ്ങളെോട് വെറുപ്പില്ലെന്ന് കാണിക്കാൻ പ്രധാനമന്ത്രി മോദി മുസ്ലീം തൊപ്പി ധരിച്ച്‌ കാണാൻ ആഗ്രഹിക്കുന്നുവെന്നും മുതിർന്ന നടൻ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിലാദ്യമായ കാബിനറ്റില്‍ മുസ്ലീം പ്രാതിനിധ്യം ഇല്ലല്ലോ എന്ന ചോദ്യത്തിന് നസീറുദ്ദീൻ ഷാ പറഞ്ഞത് ഇതാണ്, “ഇത് നിരാശാജനകമാണ്, പക്ഷേ അതിശയിക്കാനില്ല. മുസ്‌ലിംകളോടുള്ള വിദ്വേഷം സാധാരണമായ ഒന്നായി മാറിയെന്നാണ് തോന്നുന്നത്. രാജ്യത്തെ മുസ്‌ലിംകള്‍ക്കിടയില്‍ ആശങ്കയുടെ ഒരു ഘടകമുണ്ടെന്ന് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി തന്നെ പറഞ്ഞിട്ടുണ്ട്. പ്രാതിനിധ്യം ലഭിക്കേണ്ട കാര്യമാണ്, ഇത് ഹിന്ദുക്കള്‍ക്ക് മാത്രമോ മുസ്ലീങ്ങള്‍ക്കോ മാത്രമായി ചെയ്യാൻ കഴിയുന്ന കാര്യമല്ല. നമ്മള്‍ ഒരുമിച്ച്‌ ചെയ്യേണ്ട കാര്യമാണ്” എന്നാണ് നസീറുദ്ദീൻ ഷാ പറഞ്ഞത്.

Advertisements

തന്‍റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ എന്നും തുറന്നു പറയാറുള്ള നസീറുദ്ദീൻ ഷാ ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തു. ” എന്നെങ്കിലും അദ്ദേഹം (മോദി) മുസ്ലീം തൊപ്പി ധരിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ തൊപ്പി ധരിക്കുന്നത് ഒരു സന്ദേശം ആയിരിക്കും. 2011ല്‍ ഒരു ചടങ്ങില്‍ മൗലവിമാര്‍ അദ്ദേഹത്തിന് ഒരു തൊപ്പി സമ്മാനിച്ചപ്പോള്‍ അദ്ദേഹംധരിക്കാൻ വിസമ്മതിച്ചിരുന്നു. ആ ഓർമ്മ മായ്‌ക്കുക പ്രയാസമാണ്, എന്നാല്‍ അത് ചെയ്തിരുന്നെങ്കില്‍ ‘ഞാനും നിങ്ങളും ഒരേ രാജ്യത്തെ പൗരന്മാരാണ്. എനിക്ക് നിങ്ങളോട് ഒരു വെറുപ്പും ഇല്ല’ എന്ന് അദ്ദേഹത്തിന് ഈ രാജ്യത്തെ മുസ്ലീങ്ങളെ ബോധ്യപ്പെടുത്തിയാല്‍ കഴിയുമായിരുന്നുവെന്ന് ഞാൻ കരുതുന്നു” നസീറുദ്ദീൻ ഷാ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും വിജയിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കുകയാണ് മോദി. നാഷണല്‍ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) ജൂണ്‍ 5 ന് നരേന്ദ്ര മോദിയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കാനുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി. ജൂണ്‍ 9 ന് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകള്‍, മൂന്ന് ഫിലിംഫെയർ അവാർഡുകള്‍, വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള വോള്‍പ്പി കപ്പ് എന്നിവയുള്‍പ്പെടെ സംഭവ ബഹുലമായ ഒരു കരിയറാണ് സിനിമ രംഗത്ത് നസിറുദ്ദീന്‍ ഷായ്ക്ക് ഉള്ളത്.

Hot Topics

Related Articles