കുമരകം: കുമരകം ഗ്രാമ പഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഏത്തവാഴകന്നുകളുടെ വിതരണം നസ്രത്ത് വാർഡിൽ ആരംഭിച്ചു. വാർഡിലെ മുഴുവൻ വീടുകളിലും ഏത്തവാഴകൃഷി പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നൂറ് ശതമാനം സബ്സിഡിയിൽ സൗജന്യമായാണ് എല്ലാ വീടുകളിലും വാഴ വിത്തുകൾ എത്തിക്കുന്നത്. വാർഡ്തല വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ പി.കെ. സേതു നിർവ്വഹിച്ചു.കുടുംബശ്രീ സി.ഡി.എസ് അംഗം ശ്രുതി ശ്രീജിത്ത്, തൊഴിലുറപ്പ് മേറ്റ് പിങ്കി റജിമോൻ, അംഗണവാടി വർക്കർ ഷീലാ ഗോപി എന്നിവർ പങ്കെടുത്തു.
Advertisements