നാട്ടകം : പൊൻകുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണത്തിന് മുന്നോടിയായി 24 ഖണ്ഡ ബ്രഹ്മനോട് കൂടിയ പഞ്ചവംശതി ദ്രവ്യ കലശാഭിഷേകവും മഹാബ്രഹ്മ കലശാഭിഷേകവും നടത്തി. ചൈതന്യം നിറഞ്ഞു നിൽക്കുന്ന പൊൻകുന്നത്ത് കാവിലമ്മയ്ക്ക് എല്ലാ മലയാള മാസത്തിലെയും ആദ്യ വെള്ളിയാഴ്ച (മുപ്പട്ട് വെള്ളി) ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കൽ ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തിവരുന്ന അഷ്ടദ്രവ്യ ഗണപതി ഹോമം, നവകം- പഞ്ചഗവ്യ അഭിഷേകവും, പ്രസന്ന പൂജ (ഉച്ച പൂജ ) ഈ മാസത്തിലെ ( കർക്കിടകം )ആദ്യ വെള്ളിയാഴ്ചയായ ജൂലൈ 18 മുതൽ ആരംഭിക്കുന്നു. അഷ്ടദ്രവ്യ ഗണപതി ഹോമം 101 – രുപ – നവകം പഞ്ചഗവ്യം 101/- രൂപ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പേരിലും നാളിലും ബുക്ക് ചെയ്യാവുന്നതാണ്.
Advertisements