രാജ്യാന്തര ചലചിത്രമേളയ്‌ക്ക്‌ തിരിതെളിയാൻഇനി നാല്‌ നാൾസിഗ്നേച്ചർ ഫിലിം റിലീസ് ചെയ്തു

കോട്ടയം
അക്ഷര നഗരിയിലെ ചലചിത്രപ്രേമികൾക്ക്‌ ആവേശമാകുന്ന രാജ്യാന്തര ചലചിത്ര മേളയ്‌ക്ക്‌ തിരിതെളിയാൻ ഇനി നാല്‌ ദിവസം കൂടി. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള 14 മുതൽ 18 വരെ കോട്ടയം അനശ്വര തിയറ്ററിൽ നടക്കും.
മേളയുടെ മുന്നോടിയായുള്ള
സിഗ്‌നേച്ചർ ഫിലിം റിലീസ് വൈഎംസിഎയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ് ഹേമലത പ്രേം സാഗർ റിലീസ് ചെയ്തു. ഫെസ്റ്റിവൽ ജനറൽ കൺവീനർ പ്രദീപ്‌ നായർ, കോർഡിനേറ്റർ സജി കോട്ടയം, സിഗനേച്ചർ ഫിലിം സംവിധായകൻ ജോജോ തോമസ്, പി കെ ആനന്ദക്കുട്ടൻ എന്നിവർ പങ്കെടുത്തു.
14ന് വൈകിട്ട്‌ അഞ്ചിന് ചലച്ചിത്രമേള മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
ഓസ്‌കാറിൽ അഞ്ച്‌ അവാർഡുകൾ നേടിയ “അനോറ’യാണ്‌ ഉദ്‌ഘാടന ചിത്രം. 29 –-ാം മത് ഐഎഫ്എഫ്കെയിൽ മത്സര, ലോകസിനിമ, ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 25 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. “ഫെമിനിച്ചി ഫാത്തിമ’ ആണ്‌ സമാപന ചിത്രം.

Advertisements

.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജ്യാന്തര ചലചിത്രമേളയ്‌ക്ക്‌ തിരിതെളിയാൻ
ഇനി നാല്‌ നാൾ
സിഗ്നേച്ചർ ഫിലിം റിലീസ് ചെയ്തു

കോട്ടയം : അക്ഷര നഗരിയിലെ ചലചിത്രപ്രേമികൾക്ക്‌ ആവേശമാകുന്ന രാജ്യാന്തര ചലചിത്ര മേളയ്‌ക്ക്‌ തിരിതെളിയാൻ ഇനി നാല്‌ ദിവസം കൂടി. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള 14 മുതൽ 18 വരെ കോട്ടയം അനശ്വര തിയറ്ററിൽ നടക്കും.

മേളയുടെ മുന്നോടിയായുള്ള
സിഗ്‌നേച്ചർ ഫിലിം റിലീസ് വൈഎംസിഎയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ് ഹേമലത പ്രേം സാഗർ റിലീസ് ചെയ്തു. ഫെസ്റ്റിവൽ ജനറൽ കൺവീനർ പ്രദീപ്‌ നായർ, കോർഡിനേറ്റർ സജി കോട്ടയം, സിഗനേച്ചർ ഫിലിം സംവിധായകൻ ജോജോ തോമസ്, പി കെ ആനന്ദക്കുട്ടൻ എന്നിവർ പങ്കെടുത്തു.
14ന് വൈകിട്ട്‌ അഞ്ചിന് ചലച്ചിത്രമേള മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

ഓസ്‌കാറിൽ അഞ്ച്‌ അവാർഡുകൾ നേടിയ “അനോറ’യാണ്‌ ഉദ്‌ഘാടന ചിത്രം. 29 –-ാം മത് ഐഎഫ്എഫ്കെയിൽ മത്സര, ലോകസിനിമ, ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 25 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. “ഫെമിനിച്ചി ഫാത്തിമ’ ആണ്‌ സമാപന ചിത്രം.

Hot Topics

Related Articles