കോട്ടയം : നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ 75ആം വാർഷികതൊടാനുബന്ധിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം കൊല്ലം നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ കുഞ്ചറക്കാട്ടു ,നിർവഹിച്ചു. കൊല്ലം ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമുമായി സഹകരിച്ചു നടത്തി.മയക്കുമരുന്നിന്റെ വ്യാപനത്തിൽ നിന്ന് സമാധാനജീവിതത്തിലേക്ക് എന്ന വിഷയത്തിൽ .മനഃശാസ്ത്ര രംഗത്തെ പ്രമുഖനും തെറാപ്പിസ്റ്റുമായ ജോൺ റോളിൻസ് പരിശീലനപരിപാടി നയിച്ചു.
ആറു വയസ്സുവരെ സ്നേഹസ്പർശത്തിലൂടെയും കരുതലിലൂടെയും കുട്ടികളെ സമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞാൽ മയക്കു മരുന്നിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ആർ സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി.. കൊല്ലം ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമിലെ ഡെപ്യൂട്ടി സൂപ്രണ്ട് നവാബ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ 75 വർഷത്തെ പ്രവർത്തനങ്ങളെ സ്മരിച്ചു.
വിദ്യാർഥികൾ സ്റ്റാറ്റിസ്റ്റിക്സ് പഠിക്കേണ്ടതിന്റെയും നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെയും പ്രവർത്തനത്പറ്റി അറിയേണ്ട തിന്റെയും ആവശ്യകത ഡോ അജിത് തോമസ് ജോൺ എടുത്തു പറഞ്ഞു. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഗാനങ്ങൾ ആലപിച്ചു. ബി ശ്രീഹരി സ്വാഗതം പറഞ്ഞു. നിഷി എച്ച് നന്ദിപ്രകാശനം നടത്തി.