കോട്ടയം : നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ 75 ആം വാർഷികം അനുബന്ധിച്ചു ബോധവത്കരണ റാലി സംഘടിപ്പിച്ചു.
കൊല്ലം മേയർ ഹണി ബെഞ്ചമിൻ റാലി ഉദ്ഘാടനം ചെയ്തു.
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നടത്തുന്ന സർവ്വേകളിൽ സത്യസന്ധവും വസ്തുനിഷ്ഠവുമായ വിവരങ്ങൾ നൽകി വികസിത ഭാരതത്തിന്റെ ഭാഗമാകുവാൻ പൊതുജനങ്ങളോട് ജോമോൻ കുഞ്ചറക്കാട്ട്, അസിസ്റ്റന്റ് ഡയറക്ടർ, നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാർഷിക, വ്യാവസായിക, സേവനമേഖലയുടെ വളർച്ചയും പ്രവർത്തനങ്ങളും, തൊഴിൽ ലഭ്യത, തൊഴിലില്ലായ്മ, ജീവിത നിലവാരത്തെ സംബന്ധിക്കുന്ന ഗാർഹിക ഉപഭോഗ സർവ്വേകൾ എന്നിവയെ പറ്റി റാലിയിൽ ബോധവത്കരണം നടത്തി.
കൊല്ലം ജില്ല സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഡെപ്യൂട്ടി ഡയറക്ടർ വി. വിജയകുമാറും, കൊല്ലം ചിൽഡ്രൻസ് ഹോം ഡെപ്യൂട്ടി സൂപ്രണ്ട് നവാബ് എ യും, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അനീഷയും റാലിയിൽ പങ്കെടുത്തു.