നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ പ്രവർത്തക യോഗം എൻവൈസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് റിജിൻ കര മുണ്ടക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവർത്തക യോഗം എൻവൈസി സംസ്ഥാന പ്രസിഡന്റ് സി ആർ സജിത്ത് ഉദ്ഘാടനം ചെയ്തു. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ മാത്യൂസ് ജോർജ്ജ്, സംസ്ഥാന സെക്രട്ടറി എം അലാവുദ്ദീൻ, എൻസിപി സംസ്ഥാന നിർവാഹകസമിതി അംഗം ശ്രീ ചെറിയാൻ ജോർജ്ജ് തമ്പു, ദേശീയ സമിതി അംഗം ജോസ് കുറഞ്ഞൂർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിനു തെള്ളിയിൽ അഡ്വ. മാത്തൂർ സുരേഷ്, സുനിൽ മംഗലത്ത്, ലാലു വർഗീസ് , എൻഎംസി ജില്ലാ പ്രസിഡന്റ് ബീന ഷെരീഫ്, എൻസിപി ആറന്മുള ബ്ലോക്ക് പ്രസിഡന്റ് അഡ്വ: രാജു ഉളനാട്, കിസാൻ സഭയുടെ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് പി ചാക്കോ എൻവൈസി സംസ്ഥാന ട്രഷറർ സനൽ മൂലംകുടി ജനറൽസെക്രട്ടറി ബി കണ്ണൻ നായർ, പിസി സനൂപ്, അഭിജിത്ത് ശർമ ജില്ലാ ട്രഷറർ ബിജി റാന്നി തുടങ്ങിയ നേതാക്കൾ നേതൃ യോഗത്തിന് ആശംസകൾ നേർന്നു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന പ്രസിഡണ്ട് സമ്മാനിക്കുകയും ചെയ്തു, യോഗത്തിന് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ സുബിൻ വർഗീസ് സ്വാഗതവും ആറന്മുള ബ്ലോക്ക് പ്രസിഡണ്ട് ബെൻസൺ നെട്ടൂർ നന്ദിയും പറഞ്ഞു.