ചക്കയിടാൻ കയറിയ അയൽവാസി കണ്ടത് തൂങ്ങി നിൽക്കുന്ന മൃതദേഹം ; നാട്ടകം കോളജിന് സമീപത്തെ അടച്ചിട്ട കെട്ടിടത്തിനുള്ളിൽ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം : ദുരൂഹതയെന്ന് സൂചന

കോട്ടയം : നാടകം കോളേജിന് സമീപത്തെ മരയ്ക്കാർ മോട്ടോഴ്സ് കെട്ടിടത്തിനുള്ളിൽ അജ്ഞാത മൃതദേഹം. അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹം അയൽവാസികളാണ് കണ്ടെത്തിയത്. അയൽവാസിയായ യുവാവ് ചക്ക ഇടുന്നതിനായി പ്ലാവിൽ കയറിയപ്പോഴാണ് കെട്ടിടത്തിനുള്ളിൽ തൂങ്ങിനിൽക്കുന്ന മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും കെട്ടിടത്തിന് താക്കോൽ ലഭിക്കാഞ്ഞതിനാലും രാത്രി ആയതിനാലും മടങ്ങി പോവുകയായിരുന്നു.

Advertisements

നാട്ടകം കോളജിലേയ്ക്ക് പോകുന്ന വഴിയിൽ വലത് വശത്തുള്ള മരയ്ക്കാർ മോട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടുകൂടി അയൽവാസിയായ യുവാവ് ചക്ക ഇടുന്നതിനായി പ്ലാവിൽ കയറിയപ്പോഴാണ് കെട്ടിടത്തിനുള്ളിൽ തൂങ്ങിനിൽക്കുന്ന മൃതദേഹം കണ്ടെത്തിയത്. മരയ്ക്കാർ മോട്ടോഴ്സ് കെട്ടിടം വർഷങ്ങളായി പൂട്ടി കിടക്കുന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്ന വരെ ആരെയും നാട്ടുകാർ ശ്രദ്ധിക്കാറില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നത്. സ്വകാര്യ ഏജൻസി നിയമിച്ച സെക്യൂരിറ്റി ജീവനക്കാരനാണ് ഇവിടെ ജോലി ചെയ്തിരുന്നത്. അഞ്ചു ദിവസത്തോളമായി ഇവിടെ നിന്നും ദുർഗന്ധം അടക്കം വമിക്കുന്നുണ്ടായിരുന്നു. എന്നാൽ നാട്ടുകാർ ഇത് മൃതദേഹം ആണെന്ന് സംശയിച്ചിരുന്നില്ല. പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാതെ മടങ്ങി പോവുകയായിരുന്നു.

മരയ്ക്കാർ മോട്ടോഴ്സ് അധികൃതരെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടു കൂടി ഇവർ സ്ഥലത്തെത്തി താക്കോലെടുത്ത ശേഷം മൃതദേഹം പുറത്തെടുക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.