ഗാന്ധി സ്മൃതി യാത്രയുടെ കോട്ടയം ജില്ലാ പര്യടനത്തിന്റെ ഉദ്ഘാടനം വൈക്കത്ത് നടന്നു; ഉദ്ഘാടനം നിര്‍വ്വഹിച്ച് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്

കോട്ടയം: ലോക സമാധാനത്തിന് ഗാന്ധിയന്‍ ദര്‍ശനങ്ങളാണ് ആശ്രയമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. ഗാന്ധി ദര്‍ശന്‍ സമിതി പ്രസിഡന്റ് വി.സി. കബീര്‍ മാസ്റ്റര്‍ നയിക്കുന്ന ഗാന്ധി സ്മൃതി യാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ ഉദ്ഘാടനം വൈക്കത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിനെ ഒറ്റുകൊടുത്ത യൂദാസിന് ലോകത്തൊതിടത്തും സ്മാരകമുണ്ടാക്കിയിട്ടില്ലങ്കിലും സംഖപരിവാര്‍ ശക്തികള്‍ ഗാന്ധി ഖാദകന് ക്ഷേത്രം പണിയുകയാണെന്ന് മുന്‍ മന്ത്രി വി.സി കബീര്‍ മാസ്റ്റര്‍ ആരോപിച്ചു. വൈക്കത്ത് വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. വൈക്കത്ത് ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ ബോട്ട്‌ജെട്ടി മൈതാനി, ആശ്രമം സ്‌ക്കൂള്‍, ഇണ്ടംതുരുത്തി മന എന്നിവിടങ്ങളില്‍ യാത്ര എത്തിച്ചേര്‍ന്നു. മഹാത്മാഗാന്ധി,ശ്രീനാരായണ ഗുരു, ടി.കെ.മാധവന്‍, മന്നത്ത് പത്മനാഭന്‍ , ഇ.വി.ആര്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളില്‍ യാത്രാ സംഘം പ്രണാമമര്‍പ്പിച്ചു.

Advertisements

വൈക്കത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഗാന്ധി ദര്‍ശന്‍ സമിതി നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എന്‍. ഹര്‍ഷകുമാര്‍, അക്കരപ്പാടം ശശി, അഡ്വ: പി.പി.സിബിച്ചന്‍, മോഹന്‍ ഡി.ബാബു, എന്‍.സി.തോമസ്, രേണുക രതീഷ് ,പി.എന്‍. ബാബു, അഡ്വ: എ.സനീഷ്‌കുമാര്‍ , അബ്ദുള്‍ സലാം റാവുത്തര്‍, പി.വി.പ്രസാദ്,ജയ്‌ജോണ്‍ പേരയില്‍ , എം.കെ.ഷിബു, പി.ടി. സുഭാഷ്, ഡോ: വിനു ജോര്‍ജ് ,റോജന്‍ മാത്യം, റോബി .ജെ,കെ.ബിനിമോന്‍ , അഡ്വ: പി.വി.സുരേന്ദ്രന്‍ ,വിജയമ്മ ബാബു, കെ.കെ.ഷാജി, പി.കെ.ജയപ്രകാശ്, സോണി സണ്ണി, കെ.സുരേഷ്‌കുമാര്‍, വി. ബിന്‍സ്, പി.ഡി.ഉണ്ണി, വി.ടി. ജയിംസ്, എസ്.സാനു , സണ്ണി പോട്ടയില്‍, ജി. രാജീവ്, ഗോപി ദാസ് , പി.വി. വിവേക്, ഇടവട്ടം ജയകുമാര്‍ ,പി.ജി. ഷാജിമോന്‍, എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles