നാട്ടകം കോളേജിലെ ജീയോളജി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷത്തിലേയ്ക്ക്: ആഘോഷങ്ങൾ 23 ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം ‘ ജില്ലയിലെ ഏക സർക്കാർ കലാലയമായ കോട്ടയം ഗവ. കോളേജിലെ പ്രമുഖ വിഭാഗമായി ജിയോളജി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷത്തിലേയ്ക്ക്. ആഘോഷ പരിപാടികൾ നാളെ സെപ്റ്റംബർ 23 ചൊവ്വാഴ്ച മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷതവഹിക്കും. പ്രിൻസിപ്പൽ ഡോ . വർഗ്ഗീസ്‌ജേക്കബ്, വകുപ്പ് മേധാവി ദീലിപ്കുമാർ പി.ജി. സിൻഡിക്കേറ്റ്അംഗം റെജി സഖറിയ , ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി ബി ശശികുമാർ, സജീവ് കെ.എസ്. (പൂർവ്വവിദ്യാർത്ഥികൾ) മുൻപ്രൻസിപ്പൽമാർ, മുൻ വകുപ്പ് മേധാവികൾ, യൂണിയൻ ചെയർപേഴ്‌സൺ എന്നിവർ പങ്കെടുക്കും. AUREOGEON എന്നാണ് പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ധ്രുവ ബാന്റിൻരെ ജുഗൽബന്ദിയുണ്ടായിരിക്കും.

Advertisements

1976 ൽ ആരംഭിച്ച ഈ കോഴ്‌സ് ഇന്ന് ആധുനികസൗകര്യങ്ങളോടു കൂടി കേരളത്തിലെ മികച്ച ജിയോളജി പഠനകേന്ദ്രമാണ്.
1984 മുതൽ ബിരുദാനന്തര ബിരുദ -പഠന സൗകര്യമുള്ള ഈ വകുപ്പ് 2022 മുതൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ ഏക ജിയോളജി ഗവേഷണ കേന്ദ്രമാണ്.
ഇന്ത്യയിലും കേരളത്തിലും നിരവധി ഉന്നതഉദ്യോഗസ്ഥർക്ക് വിഴികാട്ടിയായണ് ജിയോജളി വകുപ്പ്
എല്ലാ വർഷവും നിരവധി റാങ്കുകളും ലഭിച്ചുകൊണ്ടിരിക്കുന്നു.
ആമ്പതാണ്ടിൻരെ സുവർണ്ണതിളക്തത്തിൽ ജിയോളജി വകുപ്പ് ഈ കാണുന്ന സൗകര്യങ്ങളോട് കൂടി എത്തിയത്ത് അതാതുകാലത്തെപ്രിൻസിപ്പൽ മാരുടെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരുമിച്ചുള്ള പ്രവർത്തനമാണ്.

Hot Topics

Related Articles