കോട്ടയം നഗരസഭ നാട്ടകം സോണൽ ഓഫിസിലെ ഫ്യൂസ് വീണ്ടും ഊരി കെ.എസ്.ഇ.ബി; ഫ്യൂസ് ഊരുന്നത് തുടർച്ചയായ രണ്ടാമത്തെ ആഴ്ച

കോട്ടയം: കോട്ടയം നഗരസഭ നാട്ടകം സോണൽ ഓഫിസിലെ ഫ്യൂസ് ഊരി വീണ്ടും കെ.എസ്.ഇബി. തുടർച്ചയായ രണ്ടാം മാസവും വൈദ്യുതി ബിൽ അടയ്ക്കാതെ വന്നതോടെയാണ് കെ.എസ്.ഇ.ബി പള്ളം സെക്ഷൻ അധികൃതർ നാട്ടകം സോണൽ ഓഫിസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. കഴിഞ്ഞ മാസവും സമാന രീതിയിൽ കെ.എസ്.ഇ.ബി ഓഫിസ് അധികൃതർ നാട്ടകം സോണൽ ഓഫിസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാസവും ഫ്യൂസ് ഊരിയത്.

Advertisements

ജൂലൈ 11 നാണ് പള്ളം സെക്ഷൻ ഓഫിസ് അധികൃതർ നാട്ടകം സോണൽ ഓഫിസിൽ വൈദ്യുതി ബിൽ നൽകിയത്. 26 നായിരുന്നു ബിൽ അടയ്‌ക്കേണ്ട അവസാന തീയതി. ബിൽ അടച്ചില്ലെങ്കിൽ 27 ന് ഫ്യൂസ് ഊരുമെന്ന മുന്നറിയിപ്പും നഗരസഭ സോണൽ ഓഫിസ് അധികൃതർക്ക് നൽകിയിരുന്നു. 17 ന് തന്നെ നാട്ടകം സോണൽ ഓഫിസിൽ നിന്നും കോട്ടയം ഹെഡ് ഓഫിസിലേയ്ക്കു വൈദ്യുതി ബിൽ അയച്ചു നൽകുകയും ചെയ്തിരുന്നു. എന്നാൽ, പത്ത് ദിവസം കഴിഞ്ഞിട്ടും ബിൽ അടയ്ക്കാൻ കോട്ടയം നഗരസഭയ്ക്ക് സാധിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയന്റെ ലോഗിനിലേയ്ക്കാണ് ഈ വൈദ്യുതി ബിൽ അയച്ചു നൽകിയത്. എന്നാൽ, ബിൽ അടയ്ക്കാതെ ദിവസങ്ങളോളം ഇത് പൂഴത്തി വച്ചിരിക്കുകയായിരുന്നു. എന്തായാലും ബിൽ അടയ്ക്കാതെ വന്നതോടെ ഇന്ന് രാവിലെ ഓഫിസിൽ എത്തിയ പള്ളം കെ.എസ്.ഇ.ബി അധികൃതർ ഫ്യൂസ് ഊരി. ഇതോടെ നാട്ടകം സോണൽ ഓഫിസിലെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ജനപ്രതിനിധികൾ അടക്കമുള്ളവർ സ്ഥലത്ത് എത്തിയെങ്കിലും ഇതുവരെയും ബിൽ അടയ്ക്കാനോ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനോ സാധിച്ചിട്ടില്ല.

Hot Topics

Related Articles