പഞ്ചസാര നമ്മുടെ ജീവിതത്തിലെ ഒരു സന്തതസഹചാരിയാണ്. രാവിലെ കുടിക്കുന്ന ചായയിൽ നിന്നും തുടങ്ങുന്നതാണ് പഞ്ചസാരയുടെ ഉപയോഗം. എന്നാൽ പഞ്ചസാരയുടെ അമിത ഉപയോഗം വണ്ണം കൂട്ടുന്നത് മുതൽ പ്രമേഹത്തെ വരെ ബാധിക്കാം. പഞ്ചസാരയിൽ നിന്നും 100 മുതൽ 150 കലോറിയിൽ കൂടുതൽ ശരീരത്തിൽ എത്തെരുത് എന്നാണ് പഠനങ്ങൾ പറയുന്നത്.
അതേസമയം, പഞ്ചസാരയുടെ ഉപയോഗം തീർത്തും എടുത്തുമാറ്റാൻ നമുക്ക് കഴിയുകയില്ല. എന്നിരുന്നാലും ഒരു പരിധി വരെയൊക്കെ പഞ്ചസാരയുടെ അളവിനെ നമുക്ക് നിയന്ത്രിക്കാൻ കഴിയും. പ്രത്യേകിച്ച് ആഘോഷങ്ങളിലും മറ്റും തയ്യാറാക്കുന്ന ഡെസേർട്ടുകളിൽ പഞ്ചസാരയ്ക്ക് പകരം താഴെ പറയുന്ന നാല് പ്രകൃതിദത്ത മധുരങ്ങൾ ഉപയോഗിക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1) തേനാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. തികച്ചും പ്രകൃതിദത്തമായി മധുരമുള്ള ഒന്നാണ് തേൻ. അതിനാൽ പഞ്ചസാരയ്ക്ക് പകരം നമ്മുക്ക് തേൻ ഉപയോഗിക്കാം. തേനിൽ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും 2 ശതമാനം ധാതുക്കൾ, വിറ്റാമിൻ, പ്രോട്ടീൻ എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തേനിൽ അടങ്ങിയിട്ടുണ്ട്.
2) ഈന്തപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് ഈന്തപ്പഴം. വിറ്റാമിൻ ബി6, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, മാംഗനീസ്, അയൺ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം. പ്രമേഹമുള്ളവർക്കും ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കും ഹൃദ്രോഗികൾക്കും കഴിക്കാവുന്നതാണ് ഈന്തപ്പഴം. അതിനാൽ പഞ്ചസാരയ്ക്ക് പകരം ഇവ ചേർക്കാം.
3) ശർക്കര ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പഞ്ചസാരയ്‌ക്ക് പകരം ഉപയോഗിക്കാവുന്ന മറ്റൊരു പ്രകൃതിദത്ത മധുരമാണ് ശർക്കര. ഇരുമ്പ്, കാത്സ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുകളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്.
4) നാളികേര പഞ്ചസാര ആണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കോക്കോ ഷുഗർ എന്നറിയപ്പെടുന്ന നാളികേര പഞ്ചസാര തെങ്ങിൻ പൂക്കുല മുറിക്കുമ്പോൾ കിട്ടുന്ന നീരിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഇവയിൽ സിങ്ക്, കാത്സ്യം, അയേൺ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.