നവജീവൻ തോമസിന് ഏഷ്യാ പസവിക് അവാർഡ്

ഗാന്ധിനഗർ: ലോക മാനസികാരോഗ്യ ദിനത്തിൽ നവജീവൻ ട്രസ്റ്റി പി യു തോമസിന്ഏഷ്യാപസഫിക് ആദരവ് നല്കി. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജസ്റ്റീസ് സിറിയക് ജോസഫ് ആണ് പ്രശസ്തിപത്രവും 25000 രൂപ കാഷ് അവാർഡും നല്കി ആദരിച്ചുത്.സമൂഹത്തിൽ ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടാകുന്നത് നമ്മുടെ ശരിയായ കാഴ്ചപ്പാടും സമീപനവും കൊണ്ടാണ്.ജീവിക്കുക ജീവിക്കാൻ അനുവദിക്കുക എന്ന നിലപാടിനപ്പുറം ജീവിക്കുക ജീവിക്കുവാൻ സഹായിക്കുക എന്നതിലേയ്ക്ക് കടക്കുമ്പോൾ അതു കൂടുതൽ മഹത്തരമാകുന്നു. ഇതാണ് പി യു തോമസ് ചെയ്യുന്ന മഹത്തായ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.25 ഓളം രാഷ്ടങ്ങളിൽ നിന്ന് നടത്തിയ അന്വോഷണത്തിന് ശേഷമാണ് കേരളത്തിൽ നിന്ന് പി.യു തോമസിനെ തെരഞ്ഞെടുത്തത്

Advertisements

Hot Topics

Related Articles