ആലപ്പുഴ : മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസിനു നേരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ. ജോബിന്റെവീട് ഒരു സംഘം ആക്രമിച്ചു. ഭാര്യയെ കൈയേറ്റം ചെയ്തു. വീട്ടുസാധനങ്ങള്‍ തല്ലിത്തകര്‍ത്തു. കൈതവനയിലാണ് സംഭവം. വൈകിട്ട് 5.30ഓടെയാണ് പത്തോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജോബിന്റെ വീട് ആക്രമിച്ചത്. ജോബ് വീട്ടിലുണ്ടായിരുന്നില്ല. മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു ചിന്നമ്മ. ജനലുകളും വാതിലും തകര്‍ക്കുകയും ചിന്നമ്മയെ തള്ളിയിടുകയും ചെയ്തു. ടി.വി സ്റ്റാൻഡ്, സെറ്റി തുടങ്ങിയ ഫര്‍ണിച്ചറും തകര്‍ത്തു. കുട്ടനാട്ടിലെ വേദിയിലേക്ക് പോകുമ്ബോഴാണ് അഞ്ചുമണിയോടെ കൈതവന ജംഗ്ഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിന്റെ നേതൃത്വത്തില്‍ 10ഓളം പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് നീക്കം ചെയ്തു.
ആലപ്പുഴ ജനറല്‍ ആശുപത്രിക്കു സമീപം കരിങ്കൊടി കാട്ടിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും വളഞ്ഞിട്ട് മര്‍ദ്ദി. മുഖ്യമന്ത്രിയുടെഅംഗരക്ഷകരും വാഹനം നിറുത്തിയിറങ്ങി ക്രൂരമായി മര്‍ദ്ദിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കെ.എസ്.യു ജില്ലാപ്രസിഡന്റ് എ.ഡി.തോമസിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലപ്പുഴയില്‍ നിന്ന് അമ്ബലപ്പുഴ മണ്ഡലത്തിലെ വേദിയിലേക്ക് മുഖ്യമന്ത്രിയും സംഘവും പോകുമ്ബോഴായിരുന്നുവൈകിട്ട് 3.30ന് ജന.ആശുപത്രിക്കു മുന്നില്‍ വച്ച് കരിങ്കൊടി കാട്ടിയത്. തോമസിനു പുറമേ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസ്, കെ.എസ്.യു നേതാക്കളായ ധൻസില് നൗഷാദ്, വിഷ്ണുപ്രസാദ്, യാസിൻ റഫീക്ക് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അഞ്ചുപേരെയും ജന.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.