ഏറ്റുമാനൂര്‍: എന്‍സിപി യുടെ നേതൃത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സ്മൃതിയാത്ര നടത്തി. താവളക്കുഴിയില്‍ നിന്നും ആരംഭിച്ച യാത്ര ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മുരളീ തകടിയേലിനു ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി പതാക കൈമാറിയ യാത്ര സെന്‍ട്രല്‍ ജംഗ്ഷനില്‍ സംസ്ഥാന സെക്രട്ടറി ടി.വി. ബേബി ഉത്ഘാടനം ചെയ്തു.
Advertisements
ജില്ലാ ജനറല്‍ സെക്രട്ടറി അഭിലാഷ് ശ്രീനിവാസന്‍, ട്രഷറര്‍ കെ. എസ് രഘുനാഥന്‍ നായര്‍, നിയോജക മണ്ഡലം ഭാരവാഹികളായ പി.ഡി. വിജയന്‍ നായര്‍ ,മോഹന്‍ദാസ് പള്ളിതാഴെ, ഷാജി തെള്ളകം, നാസര്‍ ജമാല്‍ , പി സി സുരേഷ് ബാബു, ജാഫര്‍ സാദിഖ്, വി എന്‍. ദീപു, സുജീഷ് ചെറായി, സത്യന്‍ വി കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.