കോന്നി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണ കാലാവധി തീരാറായി; ആറ് നിലകള്‍ പൂര്‍ത്തിയാക്കേണ്ട സ്ഥാനത്ത് പൂര്‍ത്തിയായത് ഒന്നാം നില മാത്രം

കോന്നി: കാലാവധി തീരാറായിട്ടും കോന്നി താലൂക്ക് ആശുപത്രി രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങുന്നു. ആറ് നിലകളിലായി നടത്തേണ്ട ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ബേസ്‌മെന്റ് ഫ്‌ലോര്‍, ഗ്രൗണ്ട് ഫ്‌ലോര്‍ എന്നിവ മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. രണ്ടാം നിലയില്‍ ഓപറേഷന്‍ തിയറ്റര്‍, ലേബര്‍ റൂം, സ്ത്രീകളുടെ വാര്‍ഡ് എന്നിവയും മൂന്നാം നിലയില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും വാര്‍ഡുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisements

രണ്ടാംഘട്ട പ്രവര്‍ത്തനത്തില്‍ രണ്ട്, മൂന്ന്, നാല് നിലകളും അഞ്ചാം നിലയിലെ ലിഫ്റ്റ് റൂമുമാണ് പൂര്‍ത്തിയാക്കേണ്ടത്. കൂടാതെ വൈദ്യുതീകരണം, അഗ്‌നിരക്ഷാ സജ്ജീകരണങ്ങള്‍, ലിഫ്റ്റ് സ്ഥാപിക്കല്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി നിര്‍മിക്കുന്ന ഒന്നാംനിലയില്‍ മിനി ഓപറേഷന്‍ തിയറ്റര്‍, പുരുഷന്മാരുടെ വാര്‍ഡ്, മെഡിക്കല്‍ ഐ.സി.യു എന്നിവയാണ് സജ്ജീകരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 2270 ചതുരശ്ര മീറ്ററിലാണ് നിര്‍മാണം നടത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 7.5 കോടിയാണ് രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത്. പില്ലറുകളുടെ നിര്‍മാണം നടക്കുന്നതേയുള്ളൂ. കരാറനുസരിച്ച് 18 മാസമാണ് നിര്‍മാണ കാലാവധി. അത് തീരാറായി.

Hot Topics

Related Articles