കൊവിഡ്- നോണ്‍ കൊവിഡ് ചുമതലകളില്‍ നിന്നും വിട്ടു നില്‍ക്കും; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നാലാം തീയതി മുതല്‍ നിസഹകരണ സമരം നടത്തും. കെ ജി എം ഒ എ ഓണ്‍ലൈന്‍ കണ്‍സല്‍റ്റേഷന്‍, ട്രയിനിങ്, അവലോകന യോഗങ്ങള്‍ എന്നിവ ബഹിഷ്‌കരിക്കും. കൊവിഡ്, നോണ്‍ കൊവിഡ് ചുമതലകളില്‍ നിന്നും വിട്ടു നില്‍ക്കും.

Advertisements

ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ കെജിഎംഒഎ ഇന്ന് ഉപവാസ സമരം നടത്തുകയാണ്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സംസ്ഥാന സമിതി അംഗങ്ങള്‍ മാത്രമായിരിക്കും ഉപവാസത്തില്‍ പങ്കെടുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശമ്പളം, ആനുകൂല്യങ്ങള്‍ വെട്ടി കുറച്ചതും റിസ്‌ക് അലവന്‍സ് അനുവദിക്കാത്തതിലുമാണ് പ്രതിഷേധം. നിസഹകരണ സമരത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഉള്‍പ്പെടെ എല്ലാവിധ മീറ്റിംഗുകളും, ട്രെയിനിംഗുകളും ബഹിഷ്‌കരിക്കുകയും ഇ സഞ്ജീവിനിയില്‍ നിന്ന് വിട്ടു നില്‍ക്കും. നാളെ നടക്കുന്ന കെ ജി എം ഒ എ സംസ്ഥാന സമിതി തുടര്‍ പ്രതിഷേധങ്ങള്‍ തീരുമാനിക്കും.

Hot Topics

Related Articles