വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും; തീയേറ്റര്‍ തുറക്കുന്നതും പരിഗണിക്കും; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ വന്നേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകനയോഗം ചേരും. വിവാഹച്ചടങ്ങുകളില്‍ പങ്കെുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും. ഡബ്ല്യുഐപിആര്‍ പരിധിയിലും മാറ്റം വരുത്തിയേക്കും. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തും.

Advertisements

തീയേറ്റര്‍ തുറക്കുന്നതും യോഗം പരിഗണിക്കും. ഉടന്‍ തീയേറ്ററുകള്‍ തുറക്കുന്നതിന് ആരോഗ്യവകുപ്പ് എതിരാണ്. അതിനാല്‍ ഒരു തീയതി നിശ്ചയിച്ച് തീയേറ്ററുകള്‍ തുറക്കുന്നത് പരിഗണിക്കാനാണ് സാധ്യത.
സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് രണ്ടാം ഘട്ട യോഗങ്ങള്‍ നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം ചേരും. മൂന്നരയ്ക്ക് തൊഴിലാളി സംഘടനകളുമായും അഞ്ച് മണിക്ക് മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. ആറു മണിക്ക് ഡിഡിഇമാരുടെയും ആര്‍ഡിഡിമാരുടെയും യോഗം ചേരും. ഞായറാഴ്ചാണ് ഡിഇഒമാരുടെ യോഗം.

Hot Topics

Related Articles