എൻ.സി.പി സംസ്ഥാന വ്യാപകമായി ഒക്ടോബർ-2ന് ഗാന്ധി സ്മൃതി യാത്ര നടത്തും

കോട്ടയം: ഗാന്ധി ജയന്തി ദിനത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും, എൻ.സി.പി.യുടെ നേതൃത്വത്തിൽ ‘ ഗാന്ധി സ്മൃതി യാത്ര ‘ സംഘടിപ്പിക്കുമെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:കെ.ആർ. രാജൻ അറിയിച്ചു.
ഗാന്ധിയൻ ദർശനങ്ങളുടെ പ്രധാന്യം പുതിയ തലമുറക്കു പകരുവാനും , ഗാന്ധിജിയുടെ കാഴ്ചപ്പാടുകളിലേക്ക് രാജ്യം മാറാനുമുള്ള സന്ദേശം പകരുന്നതാണ് ‘ ഗാന്ധി സ്മൃതി യാത്ര ‘.

Advertisements

സംസ്ഥാന തല ഉദ്ഘാടനം എൻ.സി.പി. സംസ്ഥാനപ്രസിഡന്റ് പി.സി.ചാക്കോ കൊച്ചിയിൽ നിർവ്വഹിക്കും. എൻ.സി.പി നിയോജകമണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ‘ ഗാന്ധി സ്മൃതി യാത്ര ‘ നടത്തുന്നത്.

Hot Topics

Related Articles