പത്തനംതിട്ട: പത്തനംതിട്ട ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെട്ടിരുന്ന 5 തൊഴിലാളികൾക്ക് മിന്നലേറ്റു.
ഇതിൽ രണ്ടു പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഏനാദിമംഗലം സ്വദേശികളായ പൂവണ്ണു മൂട്ടിൽ രാധാമണി(46), ചരുവിള വീട്ടിൽ അംബിക (46), കമുകും കോട് തങ്കമണി (64) ,ചെമ്മണ്ണേറ്റത്ത് വടക്കേതിൽ പൊടിച്ചി (72) ,കുളഞ്ഞി വിലാസം ലീലാ ദേവി (57) എന്നിവർക്കാണ് മിന്നലേറ്റത്.
പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകിട്ടാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഏനാദിമംഗലം കാട്ടുകാലാ ഭാഗത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ടിരുന്നവർക്കാണ് മിന്നലേറ്റത്.