പത്തനംതിട്ട : എൻ സി പി (എസ്) പത്തനംതിട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു. എൻ സി പി (എസ്) ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ സംഘടന ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി എം മുഹമ്മദ് സാലി പതാക ഉയർത്തി. തുടർന്ന് മധുര പലഹാരം വിതരണം ചെയ്തു. പാർട്ടിയിലേക്ക് കടന്നു വന്ന എസ് ടി യു ജില്ലാ സെക്രട്ടറി ഷെഫീഖ് മീരാസാഹിബിനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിനോജ് തെന്നാടൻ, പത്തനംതിട്ട മണ്ഡലം മുൻ പ്രസിഡന്റ് അഡ്വക്കേറ്റ് നൈസ്സാം മുഹമ്മദ്, റസാഖ് പി.എ, ഷാഫി ഷാജി എന്നിവർ നേതൃത്വം നൽകി.
Advertisements