കോട്ടയം : പൊതുപ്രവർത്തകൻ സിവിക് ചന്ദ്രന് ജ്യാമ്യം അനുവദിച്ചു കൊണ്ടുള്ള കോടതി വിധിയിലെ സ്ത്രീ വിരുദ്ധ പരാമർശം അപലപനീയമാണെന്ന് എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് അഭിപ്രായപ്പെട്ടു. നാഷ്ണലിസ്റ്റ് മഹിളാ കോൺഗ്രസ്സ് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് ഐഷാ ജഗദീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ട്രഷറർ സുഷ്മരാജേഷ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം ഓമന കെ. നായർ , ലീലാ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements