എൻ.സി.പി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ഉൾക്കാടുകളിൽ താമസിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

എരുമേലി: എൻസിപി എസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉൾക്കാടുകളിൽ താമസിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജിന്റെ നേതൃത്വത്തിൽ ,നൗഫൽ എരുമേലി, അഡ്വ: അഫ്‌സൽ, രജീഷ് മുഞ്ഞനാട്ട് ,നിഷാന്ത്,എന്നി കൂട്ടുകാർ ചേർന്ന് ടിജി എന്ന ഫോറസ്റ്റ് ഓഫീസറുടെ സഹായത്തോടെയാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ഉൾക്കാടുകളിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പഠനോപകരണങ്ങളും വസ്ത്രങ്ങളും ചെരുപ്പുകളും ഉൾ വനങ്ങളിൽ കയറിച്ചെന്ന് ആദിവാസി ഗോത്ര സമൂഹത്തിൽ പെട്ടവർക്ക് നൽകുകയും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി ബന്ധപ്പെട്ട അധികൃതരെ അറിയുകയും ചെയ്തു. നമ്മൾ ജീവിക്കുന്ന സാഹചര്യത്തിൽ നിന്നും ഒരുപാട് താഴെ ആഹാരവും പാർപ്പിടവും വസ്ത്രങ്ങൾ പോലും ഇല്ലാതെ വസിക്കുന്ന ഒരു കൂട്ടം സമൂഹത്തെ ചേർത്തുനിർത്തണം സഹായിക്കണം ഇത്
പുതിയ തലമുറയിൽപ്പെട്ട പല ചെറുപ്പക്കാർക്കും ഇതുപോലുള്ള സഹായങ്ങൾ ചെയ്യുന്നതിന് ഒരു പ്രചോദനം നൽകുക എന്ന സന്ദേശം കൂടിയാണ് ഇതിലൂടെ നൽകിയതെന്ന് ഉണ്ണിരാജ് പറഞ്ഞു.

Advertisements

Hot Topics

Related Articles