കോട്ടയം : എം സി റോഡിൽ കോട്ടയം മറിയപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൻ്റെ ടയർ കത്തി. തിരുവനന്തപുരത്തു നിന്നും സുൽത്താൻ ബത്തേരിക്ക് പോവുകയായിരുന്ന മിന്നൽ ബസിന്റെ ടയറാണ് കത്തിയതിനെ തുടർന്ന് തീയും പുകയും ഉയർന്നത്. ഇന്ന് ജൂലൈ 16 ബുധനാഴ്ച രാത്രി പതിനൊന്നരയോടെ കൂടി എംസി റോഡിൽ മറിയപ്പള്ളി ജംഗ്ഷനിൽ ആയിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നും എത്തിയ മിന്നൽ ബസിലെ പിന്നിലെ ചക്രത്തിന്റെ ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതായി യാത്രക്കാരാണ് വിവരം ബസ് ജീവനക്കാരെ അറിയിച്ചത്. ഇതോടെ ബസ് നിർത്തുകയായിരുന്നു. തീയും പുകയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. പിന്നീട് മറ്റൊരു ബസ് എത്തിച്ചാണ് യാത്ര തുടർന്നത്.
Advertisements