മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ എൻഡിഎ സ്ഥാനാർഥി അബ്ദുൾ സലാമിന് ഇടം കിട്ടിയില്ല

പാലക്കാട് : പാലക്കാട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയില്‍ മലപ്പുറം എന്‍ഡിഎ സ്ഥാനാർത്ഥിയും കാലിക്കറ്റ് സർവകലാശാലാ മുൻ വി സിയുമായ ഡോ. അബ്ദുള്‍ സലാമിന് ഇടം കിട്ടിയില്ല. നാലില്‍ കൂടുതല്‍ പേരെ വാഹനത്തില്‍ കയറ്റാൻ എസ്പിജിയുടെ അനുമതി ഉണ്ടായില്ലെന്നാണ് ബിജെപി വിശദീകരിക്കുന്നത്. പാലക്കാട്, പൊന്നാനി സ്ഥാനാർത്ഥികളും സംസ്ഥാന അധ്യക്ഷനുമാണ് മോദിയുടെ വാഹനത്തില്‍ കയറിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മലപ്പുറം എൻഡിഎ സ്ഥാനാർത്ഥി അബ്ദുള്‍ സലാം ഉണ്ടായിരുന്നു.

മോദിക്കൊപ്പം റോഡ് ഷോയില്‍ അനുഗമിക്കാൻ നേരത്തെ പേര് വിവരങ്ങള്‍ നല്‍കിയിരുന്നതാണെന്നും എന്നാല്‍ വാഹനത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതിനാലാണ് കയറാൻ കഴിയാതിരുന്നതെന്നും അബ്ദുല്‍ സലാം പ്രതികരിച്ചു. ഇതില്‍ പരാതി ഇല്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles