കാർഷിക മേഖലയിലെ പ്രതിസന്ധി: എൻഡിഎ പ്രക്ഷോഭം ആരംഭിക്കും

കോട്ടയം: നെല്ലുത്പാദന രംഗത്ത് കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളും ഇടനിലക്കാരുടെ തട്ടിപ്പിനെ സംബന്ധിച്ചും പാടശേഖരങ്ങളിലെത്തി പഠിച്ച് പ്രക്ഷോഭം ആരംഭിക്കാൻ കോട്ടയത്ത് ചേർന്ന എൻഡിഎ യോഗം തീരുമാനിച്ചു. കെ-റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി മെയ് 4ന് തിരുനക്കരയിൽ എൻഡിഎ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കും.

Advertisements

എൻഡിഎയുടെ പ്രവർത്തനം പഞ്ചായത്തുതലം വരെ എത്തിക്കുക എന്ന ലക്ഷ്യത്തിൽ താഴേത്തട്ടിൽ വിപുലമായ എൻഡിഎ യോഗങ്ങൾ നടത്തുവാനും സമ്മേളനത്തിൽ തീരുമാനിച്ചു. കോട്ടയം മുഖർജി ഭവനിൽ നടന്ന യോഗത്തിൽ എൻഡിഎ ജില്ലാ ചെയർമാൻ ലിജിൻലാൽ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് അഡ്വ. എൻ.കെ. നാരായണൻ നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻഡിഎ ജില്ലാ കൺവീനർ എൻ.പി. സെൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ജി. ബിജുകുമാർ, എസ് രതീഷ്, ബി ഡി ജെ എസ് ജില്ലാ ജനറൽ സെക്രട്ടറി അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.