ആശ്രയസന്നദ്ധ സേവന സംഘടന സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

ഫോട്ടോ: ആശ്രയസന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രി മൊബൈൽ ഒഫ്താൽ യൂണിറ്റിൻ്റേയും ദേശീയഅന്ധതാനിയന്ത്രണ സമിതിയുടെയും സഹകരണത്തോടെ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് താലൂക്ക് ആശുപ്രത്രി സൂപ്രണ്ട് ഡോ.ട്വിങ്കിൾ പ്രഭാകർഉദ്ഘാടനം ചെയ്യുന്നു.

Advertisements

വൈക്കം:ആശ്രയസന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രി മൊബൈൽ ഒഫ്താൽ യൂണിറ്റിൻ്റേയും ദേശീയഅന്ധതാനിയന്ത്രണ സമിതിയുടെയും സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി.വൈക്കം മടിയത്ര എസ്എൻഡിപി ഹാളിൽ നടന്ന ക്യാമ്പ്
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ട്വിങ്കിൾ പ്രഭാകർ ഉദ്ഘാടനം ചെയ്തു.
ആശ്രയ ചെയർമാൻ പി.കെ.മണിലാൽ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പി.ഡി.ഉണ്ണി, പ്രീതരാജേഷ്,ഇടവട്ടം ജയകുമാർ,ബി. ചന്ദ്രശേഖരൻ, ബി.രാജശേഖരൻ,ജഗദീഷ് അക്ഷര,വി.അനൂപ്, വർഗീസ്പുത്തൻചിറ, രാജശ്രീവേണുഗോപാൽ, പി.ഡി.ബിജിമോൾ, ടി.ആർ.ശശികുമാർ, വൈക്കംജയൻ,എം.കെ. മഹേശൻ,സന്ധ്യാവിനോദ്, രജനിപീതാംബരൻ,പി.വി. ഷാജിഎന്നിവർ പ്രസംഗിച്ചു. ജില്ലാ ആശുപത്രി ഒഫ്താൽമോളജിക് സർജൻ ഡോ.അനുആൻ്റണി ക്യാമ്പിന് നേതൃത്വം നൽകി. 125പേർചികിൽസതേടി. 25പേർക്ക് ജില്ലാ ആശുപത്രിയിൽ തിമിരശസ്ത്രക്രിയ നടത്തും.

Hot Topics

Related Articles