രാത്രിയിൽ ഉണർന്ന് മൂത്രമൊഴിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരനുഭവമാണ്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. രാത്രിയിൽ അടിക്കടി മൂത്രമൊഴിക്കുന്നത് ദശലക്ഷക്കണക്കിന് ആളുകളുടെ ഉറക്കം കെടുത്തുന്നു. ഇത് ഒരു മൂത്രാശയ പ്രശ്നം മാത്രമല്ല. നിങ്ങളുടെ ശീലങ്ങൾ, ഹോർമോണുകൾ, മരുന്നുകൾ അല്ലെങ്കിൽ മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കാരണം രാത്രിയിൽ മൂത്രമൊഴിക്കാൻ തോന്നാം.ഇത് ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു പ്രധാന കാരണമാണ്.

ചില മരുന്നുകൾ രാത്രിയിൽ നിങ്ങളെ ടോയ്‌ലറ്റിലേക്ക് ഓടിക്കാൻ സാധ്യതയുണ്ട്. രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ എന്നിവ ഡൈയൂററ്റിക്സ് ആണ്. രാത്രിയിൽ ഈ മരുന്നുകൾ കഴിക്കുകയാണെങ്കിൽ അവസ്ഥ കൂടുതൽ മോശമാകും. ചില വിഷാദരോഗത്തിനുള്ള മരുന്നുകൾ, ഉറക്കഗുളികകൾ, പേശികളെ relax ചെയ്യുന്ന മരുന്നുകൾ, പ്രമേഹത്തിനുള്ള മരുന്നുകൾ, കാൽസ്യം ചാനൽ ബ്ലോക്കറുകൾ എന്നിവ മൂത്രാശയത്തിന്റെ നിയന്ത്രണത്തെ ബാധിക്കും.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചില സമയങ്ങളിൽ രക്തസമ്മർദ്ദത്തിലെ മാറ്റങ്ങൾ മൂത്രത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കും. പ്രമേഹമുള്ളവർക്കും nocturia ഉണ്ടാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ, ശരീരം ഗ്ലൂക്കോസിനെ പുറന്തള്ളാൻ ശ്രമിക്കും. ഇത് അമിതമായി മൂത്രമൊഴിക്കുന്നതിന് കാരണമാകും. സ്ലീപ് അപ്നിയ ഒരു കാരണമാകാം. ശ്വാസോച്ഛ്വാസം തടസ്സപ്പെടുത്തുന്നത് മൂത്രത്തിന്റെ അളവ് കൂട്ടുന്നു. നിങ്ങൾ ഉറങ്ങുമ്പോൾ കൂർക്കം വലിക്കുകയോ പകൽ സമയങ്ങളിൽ ക്ഷീണം അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കിൽ, ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്.

സ്ത്രീകളിൽ, ആർത്തവവിരാമത്തിനു ശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നത് മൂത്രാശയത്തിന്റെ ശേഷി കുറയ്ക്കുകയും പെൽവിക് പേശികളെ ദുർബലപ്പെടുത്തുകയും ചെയ്യും. ഇത് രാത്രിയിൽ മൂത്രമൊഴിക്കാൻ കാരണമാകും. പുരുഷന്മാരിൽ പ്രായമാകുമ്പോൾ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം വർദ്ധിപ്പിക്കും . ഇത് മൂത്രാശയത്തെ ഞെരുക്കുകയും രാത്രിയിൽ മൂത്രമൊഴിക്കാൻ തോന്നുകയും ചെയ്യും.
നിങ്ങളുടെ ഭക്ഷണശീലങ്ങളിൽ ശ്രദ്ധിക്കുക. കഫീൻ , ആൽക്കഹോൾ, ചായകൾ എന്നിവ മൂത്രം കൂടുതൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.കൂടുതൽ ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും രാത്രിയിൽ മൂത്രമൊഴിക്കാൻ തോന്നാൻ കാരണമാകും. തണ്ണിമത്തൻ, ഓറഞ്ച് രാത്രിയിൽ കഴിക്കുന്നത് പ്രശ്നമുണ്ടാക്കാം.

ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. രാത്രിയിൽ വെള്ളം അധികമുള്ള ലഘുഭക്ഷണങ്ങൾ ഒഴിവാക്കുക. പ്രായവും ഹോർമോണുകളും ഈ പ്രശ്നത്തിൽ ഒരു പങ്ക് വഹിക്കുന്നുണ്ട്. എഡിഎച്ച് എന്ന ഹോര്‍മോണ്‍ കുറയുന്നത് ഒരു കാരണമാണ്. പ്രായമാകുമ്പോൾ ശരീരത്തിൽ ആന്റിഡ്യൂററ്റിക് ഹോർമോണിന്റെ (ADH) ഉത്പാദനം കുറയുന്നു. ഇത് വൃക്കകളില്‍ വെള്ളം കൂടുതല്‍ സംഭരിയ്ക്കാന്‍ ഇടയാക്കുന്ന ഒന്നാണ്. ഇതിന്റെ ഫലമായി കൂടുതൽ മൂത്രം ഉണ്ടാകുകയും രാത്രിയിൽ കൂടുതൽ തവണ ഉണരേണ്ടി വരികയും ചെയ്യുന്നു.
രാത്രിയിൽ അമിതമായി മൂത്രമൊഴിക്കുന്ന അവസ്ഥയാണ് നോക്റ്റൂറിയ. പ്രായമായവരിലാണ് ഇത് കൂടുതലായി കാണുന്നത്. എല്ലാ ലിംഗക്കാർക്കും ഇത് സംഭവിക്കാം. എന്നാൽ കാരണങ്ങൾ പലതായിരിക്കാം. ജീവിതശൈലിയിലെ മാറ്റങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, കഴിക്കുന്ന മരുന്നുകൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാകാം.
നോക്റ്റൂറിയ വെറുമൊരു മൂത്രാശയ പ്രശ്നമായി തള്ളിക്കളയരുത്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമായി ഇതിനെ കണക്കാക്കുന്നു. എന്നാൽ ഇതിന് പിന്നിൽ മറ്റ് പല കാരണങ്ങളും ഉണ്ടാകാം. ചില ജീവിതശൈലി മാറ്റങ്ങൾ അല്ലെങ്കിൽ ആരോഗ്യപരമായ കാരണങ്ങൾ ഇതിലേക്ക് നയിക്കാം.