തിരുവനന്തപുരം :നെടുമങ്ങാട് കെ എസ് ആർ ടി സി ബസുകൾ കൂടിയിടിച്ച് 15 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുതുതരം. ഇയാളെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടു പോയി. മറ്റ് 14 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും പൊൻമുടിയിലേക്ക് പോയ കെ എസ് ആർ ടി സി ബസും പാലോട് നിന്നും തിരുവനന്തപുരത്ത് പോയ കെ എസ് ആർ ടി സി ബസും തമ്മിൽ നെടുമങ്ങാട് വാളിക്കോട് വെച്ച് കൂട്ടിയിടിച്ചാണ് അപകടം.
Advertisements