നെഹ്‌റു ട്രോഫി ജേതാക്കളായ പള്ളാതുരുത്തി ബോട്ട് ക്ലബിന് സ്വീകരണം

നെഹ്‌റു ട്രോഫി ജലോത്സവ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനും ക്യാപ്റ്റന്‍ തലവടി സ്വദേശി കൈപ്പളിമാലില്‍ സന്തോഷ് ചാക്കോയ്ക്കും ടീം അംഗങ്ങള്‍ക്കും തലവടി ടൗണ്‍ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടന്‍ നിര്‍മ്മാണ സമിതിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി. ജനറല്‍ സെക്രട്ടറി ജോമോന്‍ ചക്കാലയില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ ആര്‍ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വാദ്യാഘോഷ അകമ്പടികളുടെയും ആര്‍പ്പുവിളികളുടെയും വഞ്ചിപാട്ടിന്റെയും അന്തരീക്ഷത്തില്‍ നല്കിയ സ്വീകരണത്തില്‍ തലവടി ചുണ്ടന്‍ ഫാന്‍സ് അസോസിയേഷനും ഭാരവാഹികളും പങ്കെടുത്തു. ആക്ടിങ് പ്രസിഡന്റ് ജോജി ജെ വയലപ്പള്ളി, കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍ വി ഇടിക്കുള, ബിനോയി മംഗലത്താട്ടില്‍, വിന്‍സന്‍ പൊയ്യാലുമാലില്‍, സുഗുണന്‍ പുന്നശ്ശേരി, കനീഷ് കുമാര്‍, റിനു തലവടി എന്നിവര്‍ പ്രസംഗിച്ചു. പിബിസി ക്യാപ്റ്റന്‍ സന്തോഷ് ചാക്കോ കൈപ്പള്ളിമാലില്‍, കോച്ച് വിനോദ് പവിത്രന്‍, ഒന്നാം പങ്കായക്കാരന്‍ ഷാജി എന്നിവരെ കെ ആർ ഗോപകുമാര്‍, ജോജി ജെ വയലപ്പള്ളി, ഡോ. ജോണ്‍സണ്‍ വി ഇടിക്കുള എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

Advertisements

Hot Topics

Related Articles