നെഹ്‌റു ട്രോഫിയേക്കാൾ പഴക്കമുള്ള വള്ളംകളിയാഘോഷം: കുമരത്തിന്റെ ജലോത്സവ പ്രേമത്തിന് പഴക്കം കാലങ്ങൾ

കുമരകം : സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ നെതർലാന്റ് എന്നറിയപ്പെടുന്ന കുമരകത്തിന്റെ വളളംകളി ചരിത്രത്തിന് നെഹൃട്രോഫി ജലോത്സവത്തേക്കാൾ പഴക്കമുണ്ട്. 1950 കാലഘട്ടത്തിൽ ഒറ്റമനസ്സോടെ നിന്നിരുന്ന വള്ളംകളി ആവേശം 1990 എത്തിയപ്പോൾ പലതായി പിരിഞ്ഞ കാഴ്ചയാണ് കാണാൻ കഴിയുക. ഗ്രാമത്തിന്റെ തെക്കൻ പ്രദേശങ്ങളായ നാരകത്ര , വെളിയം , കൊല്ലകരി , ആശാരിശ്ശേരി തുടങ്ങിയ പ്രദേശത്ത് നിന്നാണ് ആദ്യ ചുണ്ടൻ വള്ളം പുന്നമടക്കായലിൽ എത്തുന്നത്. നാരകത്ര തോട്ടിൽ നിന്നും ഗ്രാമത്തിന്റെ അഭിമാനമായി മാറാൻ ചുണ്ടനെ യാത്രക്കുക എന്നത് കുമരകം നിവാസികൾ തങ്ങളുടെ കടമയായി കണക്കാക്കി. കൂലിയില്ലാതെ കരയുടെ അഭിമാനം കാക്കുവാൻ കുമരകത്തെ കായൽ മേഖലയിൽ തൊഴിൽ ചെയ്തിരുന്ന ചെറുപ്പക്കാർ തയ്യാറായി. ഒരോ വീടുകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണം സ്വീകരിച്ച് നടത്തിയ പരിശീലനങ്ങൾ പഴമക്കാരുടെ കണ്ണീരിൽ കുതിർന്ന കഥകളായി.
കഷ്ടപ്പാടിൽ തീർത്ത കാരിരുമ്പിന്റെ കരുത്തോടെ തുഴയെറിഞ്ഞ് ലഭിച്ച വിജയ തുടർച്ചകൾ ജലോത്സവങ്ങളിൽ കുമരകത്തിന്റെ യശസ്സ് ഉയർത്തി. ഇരുഹാട്രിക്ക് വിജയങ്ങൾ നേടിയെടുത്ത കുമരകത്ത് , 1990 കാലഘട്ടമായപ്പോൾ പുതിയ ക്ലബ്ബുകൾ രൂപപ്പെട്ടു,
കുമരകം ബോട്ട് ക്ലബ്ബ് എന്ന ഗ്രാമത്തിന്റെ ഒരേ ഒരു ക്ലബ്ബിന് പിന്നാലെ കുമരകം ടൗൺ , വേമ്പനാട് , വില്ലേജ് , എൻ.സി.ഡി.സി , സമുദ്ര തുടങ്ങിയ ക്ലബ്ബുകൾ പിറന്നു. എല്ലാവരും തന്നെ നെഹൃട്രോഫിക്കായി തുഴയെറിഞ്ഞെങ്കിലും , കുമരകം ടൗൺ, വേമ്പനാട് എന്നീ ക്ലബ്ബുകൾക്ക് മാത്രമാണ് വെളളിച്ചുണ്ടനെ കരസ്ഥമാക്കാൻ കഴിഞ്ഞത്.
കരയുടെ ശക്തി അറിയിക്കാൻ ഒരുവള്ളമെന്നത് പഴമക്കാരുടെ പരസ്യമായ രഹസ്യമാണ്. പ്രഫഷണൽ രീതികളിലേയ്ക്ക് വള്ളംകളി വഴിമാറിയതോടെ കരയ്ക്കായി കൂലിയില്ലാതെ തുഴയെറിഞ്ഞ കാലത്തിന് അന്ത്യമായി.ആസ്സാം ,കാഷ്മീർ തുടങ്ങിയ ഇന്ത്യയുടെ വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും തുഴച്ചിൽ തൊളിലാളികൾ കുമരകത്തിന്റെ മണ്ണിൽ എത്തി. ഇതോടെ കുമരകത്തിന്റെ വള്ളംകളി അന്യസംസ്ഥാന തൊഴിലാളികൾ കൈയ്യടക്കി.

Advertisements

ബ്ലാത്തി സുകുമാരൻ (മുതിർന്ന വളളംകളി താരം)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നീണ്ട മുപ്പത്തിയഞ്ച് വർഷത്തോളം കുമരകത്തിന് വേണ്ടി ലീഡിംഗ് ക്യാപ്റ്റനായിരുന്നു. ഒരിക്കൽ കുമരകം ഗ്രാമപ്പഞ്ചായത്തിനോട് ആവശ്യപ്പെട്ടതാണ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുന്നമടയിൽ പോകണം എന്നത് , പക്ഷേ നടന്നില്ല. കുമരകത്ത് നിന്നും ഒരു വള്ളം എന്നത് തീരുമാനിച്ചിൽ തുഴയാനുള്ളവർ ഇവിടെ തന്നെയുണ്ട്. ഗ്രാമത്തിന്റെ പേരിൽ ഒരേയൊരു ചുണ്ടൻ വള്ളം എന്നത് നടപ്പാക്കിയാൽ നല്ലത്.

ഷിജോ.ഇ.ജോൺ ( പൊതുപ്രവർത്തകൻ)

യുവാക്കളെ പരിശീലിപ്പിക്കാൻ ആവശ്യമായ പദ്ധതി പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കണം. പഞ്ചായത്തിന്റെ കീഴിൽ തുഴച്ചിൽ പരിശീന കേന്ദ്രം ഉണ്ടെങ്കിൽ വള്ളംകളി ആവേശമാക്കിയ നിരവധി ചെറുപ്പക്കാർക്ക് അവസരം നൽകാൻ സാധിക്കും. ലക്ഷക്കണക്കിന് രൂപ മുടക്കി അന്യസംസ്ഥാനത്ത് നിന്നും തുഴച്ചിൽക്കാരെ കൊണ്ടുവരുന്നത് അവസാനിപ്പിക്കാനും കുമരകത്തെ യുവാക്കൾക്ക് അവസരമൊരുക്കാനും പ്രാദേശീക ഭരണകൂടം മുൻകൈ എടുക്കണം.

ധന്യാസാബു (പ്രസിഡന്റ് കുമരകം ഗ്രാമപ്പഞ്ചായത്ത്)

വള്ളംകളിയിലൂടെ നാടിന്റെ ഐക്യമാണ് കാണാൻ കഴിയുക. പലതായി പിരിഞ്ഞ് മത്സരിക്കുന്നത് ഒഴിവാക്കണമെന്ന് നിരവധിയായ വള്ളംകളി പ്രേമികൾ ആവശ്യപ്പെട്ടിരുന്നു. കായിക ഇനമായി വള്ളംകളി മാറിയ സാഹചര്യത്തിൽ നാട്ടിലെ യുവാക്കൾക്ക് ആവശ്യമായ പ്രാധാന്യം നൽണമെന്നതാണ് വ്യക്തിപരമായ അഭിപ്രായം. ജനങ്ങളുടെ ആവശ്യം ഗ്രാമത്തിന് ഒരു ചുണ്ടൻ വള്ളമെന്നത് ആണെങ്കിൽ അതിനായി പരിശ്രമിക്കാൻ തയ്യാറാണ്.

അജയഘോഷ് (ക്ലബ്ബ് ഭാരവാഹി)

നെഹൃട്രോഫിയിൽ മത്സരിക്കുന്ന എല്ലാ ക്ലബ്ബുകളും മികച്ച തുഴച്ചിൽക്കാരെ ഉൾപ്പെടുത്തിയാണ് ടീം ശക്തിപ്പെടുത്തുന്നത്. പ്രാദേശികമായി മാത്രമുള്ളവരെ ഉൾപ്പെടുത്തി പ്രോഫഷണൽ തുഴച്ചിൽക്കാരോട് മത്സരിക്കുമ്പോൾ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരും. സാഹചര്യത്തിനൊത്ത് ഉയർന്ന് വിജയം ഉറപ്പിക്കാൻ ആവശ്യമായ തുഴച്ചിൽക്കാരെ കണ്ടെത്തുകയാണ് വേണ്ടത്.

കെ.ജി.ബിനു ( ജലോത്സവ സംഘാടകൻ പൊതുപ്രവർത്തകൻ)

ഗ്രാമത്തിന് ഒരു ക്ലബ്ബിന്റെ ആവശ്യമേ ഉള്ളൂ , എന്നാൽ അമരം , ഒന്നാം തുഴ , താളം തുഴച്ചിൽക്കാർ തുടങ്ങിയ പരിചയസമ്പന്നരായ നിരവധി കളിക്കാരാണ് കുമരകത്ത് ഉള്ളത്. എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോകാൻ വലിയ പരിശ്രമം ആവശ്യമാണ്. പഞ്ചായത്തോ അഥവാ അത്തരത്തിൽ ഉത്തരവാദിത്വപ്പെട്ട ഒരു സംവിധാനം മുൻകൈ എടുത്താൽ മാത്രമേ ഗ്രാമത്തിന് ഒരു ക്ലബ്ബ് എന്ന ആശയം കാക്കാൻ സാധിക്കൂ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.