നോവൽ പ്രകാശനത്തിൽ പുസ്തകം മുഴുവൻ അവതരിപ്പിച്ച് സഹകരണ വകുപ്പ് മന്ത്രി

കോട്ടയം: കോട്ടയം ദർശന സാംസ്ക്കാരിക കേന്ദ്രം ഡയറക്ടർ ഫാദർ എമിൽ പുള്ളിക്കാട്ടിൽ സി.എം. ഐ രചിച്ച “ഓടാമ്പൽ ഉള്ള ഇഷ്ടങ്ങൾ “എന്ന നോവലിന്റെ പ്രകാശനം നടത്തിയ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി നോവലിന്റെ അനുകാലിക പ്രസക്തി വെളിപ്പെടുത്തിയത് നോവലിനെ പൂർണ്ണമായും പഠന വിഷയമാക്കിയായിരുന്നു.

Advertisements

ഇടുക്കിയുടെ പശ്ചാത്തലത്തിൽ രചിച്ച നോവലിൽ ഇപ്പോൾ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളുടെ പരാമർശം കഥാകാരന്റെ പൗരബോധവും, സാമുഹിക പ്രശ്നങ്ങളിലുള്ള ഗ്രന്ഥകാരന്റെ പ്രതികരണവുമാണ് വെളിവാക്കുന്നതെന്ന് വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു.
പ്രകാശനത്തിന് മുൻപ് തനിക്ക് ലഭിച നോവൽ പൂർണ്ണമായി വായിച്ച ഉത്ഘാടകൻ നായക കഥാപാത്രമായ വൈദികന്റെ ആത്മ സംഘർഷങ്ങളെയും, കഥാപാത്രസൃഷ്ടിയിൽ തെളിയുന്ന ആത്‌മകഥാംശത്തെയും കുറിച്ച് വിവരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവ മുതലാളിത്തത്തിന്റെ ചതിക്കുഴിയിലുടെ കഥാ നായകനായ ശെമ്മാച്ചൻ മറ്റ് ഒരു സംസ്ഥാനത്ത് ആരംഭിച്ച കമ്പ്യുട്ടർ പഠന കേന്ദ്രത്തിനും, നായകന്റെ ജീവന് തന്നെയും നേരിടേണ്ട വന്ന വെല്ലവിളികളെ കുറിച്ച് മന്ത്രി വിവരിച്ചപ്പോൾ ഉൾ കാമ്പുള്ള വായനയുടെ ഇതളുകൾ വിരിയുകയായിരുന്നു.
പുസ്തകം നിർമ്മാതാവും, നടനുമായ പ്രേം പ്രകാശ് ഏറ്റു വാങ്ങി..
സെൻറ് ജോസഫ് പ്രൊവിൻസിന്റെ പ്രൊഫിൻഷ്യാൾ ഫാ. എബ്രഹാം വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷണൻ എം. എൽ.ഏ മുഖ്യ പ്രഭാഷണം നടത്തി. ജോഷി മാത്യു, തേക്കിൻകാട് ജോസഫ്, എബ്രഹാം കുര്യൻ, ഫാ എമിൽ പുള്ളിക്കാട്ടിൽ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles