തിരുവനന്തപുരം : സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് 𝟔𝟎𝟎 മുതൽ 𝟐𝟓𝟎𝟎 രൂപ വരെയാണ് വാടകയും വെയിറ്റിംഗ് ചാർജും നിശ്ചയിച്ചത്.
നോൺ എ സി ഓംനി ആംബുലൻസുകൾക്ക് 𝟔𝟎𝟎 രൂപയാണ്. ആദ്യ 𝟐𝟎 കിലോമീറ്റർ ഉള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്റർ 𝟐𝟎 രൂപ അധികം നൽകണം ഓരോ മണിക്കൂറിനും 𝟏𝟓𝟎 രൂപയാണ് വെയ്റ്റിംഗ് ചാർജ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എ സിയുള്ള യുള്ള ഓംനി ആംബുലൻസുകൾക്ക് 𝟖𝟎𝟎 രൂപയാണ് ആദ്യ 𝟐𝟎 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 𝟐𝟓രൂപ നിരക്കിൽ നൽകണം. ഓക്സിജൻ സപ്പോർട്ടിന് 𝟐𝟎𝟎 രൂപയും വെയ്റ്റിംഗ് ചാർജ് മണിക്കൂറിന് 𝟏𝟓𝟎 രൂപയും നിശ്ചയിച്ചു.
നോൺ എ സി ട്രാവലർ ആംബുലൻസിന് 𝟏𝟎𝟎𝟎 രൂപയാണ് ആദ്യ കിലോമീറ്റർ വാടക. എ സിയുള്ള ട്രാവലർ ആംബുലൻസിന് 𝟏𝟓𝟎𝟎 രൂപയാണ് 𝟐𝟎 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 𝟒𝟎 രൂപ വീതം നൽകണം.𝟐𝟎𝟎 രൂപയാണ് ഓരോ മണിക്കൂറിനും നൽകേണ്ട വെയ്റ്റിംഗ് ചാർജ്.
ഐ സി യു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് ഉള്ള ഡി ലെവൽ ആംബുലൻസുകൾക്ക് 𝟐𝟓𝟎𝟎 രൂപയാണ് ആദ്യ 𝟐𝟎 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്റർ 𝟓𝟎 രൂപ വീതം നൽകണം 𝟑𝟓𝟎 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയ്റ്റിംഗ് ചാർജ്.
ക്യാൻസർ രോഗികളെയും 𝟏𝟐 വയസ്സിൽ താഴെ പ്രായമായ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്പോൾ കിലോമീറ്റർ 𝟐 രൂപ വരെ ഇളവ് അനുവദിക്കണം.
ബി പി എൽ വിഭാഗക്കാരായ രോഗികളുമായി പോകുമ്പോൾ ഡി ലെവൽ – ഐസിയു ആംബുലൻസുകളുടെ വാടക നിരക്കിൽ 𝟐𝟎% തുക കുറച്ച് മാത്രമേ ഈടാക്കാവൂ എന്നും ഉത്തരവിൽ പറയുന്നു സംസ്ഥാന ട്രാൻസ്പോർട്ട് അതൊറിറ്റിക്ക് ഉത്തരം നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുപ്രകാരം പുതിയ വാടക നിരക്ക് ആംബുലൻസുകളിൽ പ്രദർശിപ്പിക്കും.