യാക്കോബായ സഭയക്ക് ഏഴ് റമ്പാന്മാരെ പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇന്ന് വാഴിക്കും

കോട്ടയം: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ യാക്കോബായ സുറിയാനി സഭയക്കായി ഏഴ് റമ്പാന്മാരെ ഇന്ന് വാഴിക്കും. തൂത്തൂട്ടി ധ്യാനകേന്ദ്രത്തിൽ ഇന്ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന അർപ്പിക്കും. കുർബാന മധ്യേയാണ് ഏഴ് വൈദികർക്ക് അദ്ദേഹം റമ്പാൻ സ്ഥാനം നൽകുക.

Advertisements

ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ഓസ്‌ട്രേലിയൻ അതിഭദ്രാസന നിയുക്ത മെത്രാപ്പോലീത്ത ഫാ. ജോർജ്ജ് വയലിപ്പറമ്പിൽ, പൗരസ്ത്യ സുവിശേഷ സമാജത്തിനു വേണ്ടി ഫാ. മാത്യു ജോൺ പൊക്കത്തായിൽ, ഫാ. വർഗീസ് കുറ്റിപ്പുഴയിൽ, മോർ അന്തോണിയോസ് മൊണാസ്ട്രിക്കുവേണ്ടി റവ. ഡോ: കുര്യാക്കോസ് കൊള്ളന്നൂർ, ഫാ. ജോഷി വെട്ടിക്കാട്ടിൽ, ഫാ. കുര്യൻ പുതിയപുരയിടത്തിൽ, ഫാ. കുര്യാക്കോസ് ജോൺ പറയൻകുഴിയിൽ എന്നിവർക്കാണ് റമ്പാൻ സ്ഥാനം നൽകുന്നത്.

Hot Topics

Related Articles