ബൈക്ക് അപകടത്തിൽ ​90% വേർപെട്ട കാൽ അത്യപൂർവ്വ ശസ്ത്രകിയയിലൂടെ പൂർവ്വസ്ഥിതിയിലാക്കി മാർ സ്ലീവാ മെഡിസിറ്റി ; അറ്റുപോയ ജീവിതം തിരികെ പിടിച്ചു എൻജിനീയറിങ് കോളജ് വിദ്യാർഥി 

പാലാ: ബൈക്ക് അപകടത്തിൽ ​ഗുരുതര പരുക്കേറ്റതിനെ തുടർന്നു 90 ശതമാനം വേർപെട്ടു മുറിച്ചു മാറ്റേണ്ടി വരുമെന്നു കരുതിയ കോളജ് വിദ്യാർഥിയുടെ കാൽ അത്യപൂർവ്വ ശസ്ത്രകിയയിലൂടെ പൂർവ്വസ്ഥിതിയിലാക്കി. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് പൂഞ്ഞാർ സ്വദേശിയും 23 കാരനുമായ എൻജിനീയറിങ് കോളജ് വിദ്യാർഥി പ്രതീക്ഷയുടെ ലോകത്തേക്ക് വീണ്ടും നടന്നു കയറുന്നത്. ഒന്നര മാസം മുൻപ് നടന്ന ​അപകടത്തിലാണ് വിദ്യാർഥിയുടെ കാലിനു ​ഗുരുതര പരുക്കേറ്റത്. 

Advertisements

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിന്റെ  അടുക്കലേക്കു ബൈക്കിൽ വരുന്നതിനിടെ ദിശ തെറ്റിച്ച് കയറി വന്ന കാർ വിദ്യാർഥിയെ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. പാലാ – ഈരാറ്റുപേട്ട റൂട്ടിൽ പനച്ചിപ്പാറ ഭാ​ഗത്തു വച്ചായിരുന്നു അപകടം. വിദ്യാർഥിയുടെ കാൽമുട്ടിലേക്കാണ് കാർ ഇടിച്ചത്. വട്ടം കറങ്ങിയ ബൈക്കിൽ നിന്നു  തെറിച്ചു വീണ വി​ദ്യാർഥിയുടെ വലതു കാൽ മുട്ടിന്റെ കുഴ തെന്നി അസ്ഥികൾ വേർപെട്ടിരുന്നു. മുകൾ ഭാ​ഗത്തെ അസ്ഥി പുറത്തേക്കു വന്ന നിലയിലാണ് റോഡിൽ വീണു കിടന്നത്. കാൽ ദശയിൽ തൂങ്ങി നിൽക്കുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം കണ്ട്  ഓടിയെത്തിയ നാട്ടുകാർ ​ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥിയെ ആംബുലൻസ് വിളിച്ചു വരുത്തി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. ആശുപത്രിയിലെ അഡ്വാൻസ്ഡ് ട്രോമാ കെയർ സെന്ററിലെ  വി​ദ​ഗ്ദ ​​ഡോക്ടർമാരുടെ നേതൃത്വത്തിൽ  ഉടൻ പരിശോധന നടത്തി ശസ്ത്രക്രിയ തീരുമാനിച്ചെങ്കിലും കാലിൽ പൾസ് കിട്ടാതെ വന്നത് ആദ്യം ​​ആശങ്ക ഉണർത്തിയിരുന്നു. തുടർന്നു വി​ദ​ഗ്ദ​ പരിശോധനക്കിടെ കാലിൽ രക്ത ഓട്ടം കണ്ടതിനെ തുടർന്നു ഉടൻ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയായിരുന്നു. 

ഓർത്തോപീഡിക്സ് വിഭാ​ഗം സീനിയർ കൺസൽറ്റന്റ് ഡോ.രാജീവ് പി.ബി.യുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെയാണ് മുറിച്ചു മാറ്റേണ്ടി വരുമായിരുന്ന വിദ്യാർഥിയുടെ വലതു കാൽ വീണ്ടും പൂർവ്വസ്ഥിതിയിലാക്കിയത്. പ്ലാസ്റ്റിക് ആൻ‍ഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാ​ഗം കൺസൽറ്റന്റ് ഡോ.ആശിഷ് ശശിധരൻ, എമർജൻസി മെഡിസിൻ വിഭാ​ഗം ഫിസിഷ്യൻ‌മാരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തുന്ന വിദ്യാർഥി 2 മാസത്തിനകം വീണ്ടും കോളജിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.