വയനാട്: ‘മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി’ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത് നടനും മോഡലും കൊറിയോഗ്രാഫറുമായ അതുല്‍ സുരേഷ്. സിനിമയിലെ നായകനായ അഭിഷേകിനോടൊപ്പം അഭിനയിച്ച അതുല്‍ പറഞ്ഞു, അഖില്‍ മാരാർ ആദ്യം വയനാട്ടില്‍ വീട് വെച്ച് നല്‍കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടില്ലെന്നും, പിന്നീട് സിനിമ പരാജയപ്പെട്ടപ്പോഴാണ് ഇത്തരം ആരോപണങ്ങളുമായി മുന്നോട്ട് വന്നതെന്നും.അഖില്‍ മാരാർ സിനിമ ചെയ്യാന്‍ സമ്മതിച്ചത് 5 ലക്ഷം രൂപയുടെ പ്രതിഫലത്തിന് ശേഷമാണ്. ഡബ്ബിംഗ് തുടങ്ങും മുമ്പ് തന്നെ ആ തുക മുഴുവന്‍ നല്‍കിയതായി അദ്ദേഹം വെളിപ്പെടുത്തി. “ഒരു സിനിമയില്‍ അഭിനയിച്ചാല്‍ അതിന് പ്രമോഷന്‍ നല്‍കേണ്ടത് ഉത്തരവാദിത്വമാണ്. അഖില്‍ മാരാർ തന്നെ പ്രിവ്യൂ കണ്ടതിന് ശേഷം സിനിമ നല്ലതാണെന്ന് പറഞ്ഞിരുന്നു. റിലീസിന് ശേഷം നെഗറ്റീവ് റിവ്യൂ വന്നപ്പോഴാണ് അദ്ദേഹം മാറ്റി പറയാൻ തുടങ്ങിയത്,” അതുല്‍ വ്യക്തമാക്കി.
“ബിഗ് ബോസ് ഹൗസിനുള്ളില്‍ പോയി സിനിമ പ്രമോട്ട് ചെയ്തത് അദ്ദേഹമാണ്. അവിടേക്കുള്ള ഫ്‌ളൈറ്റ് ചാർജ്ജും മറ്റ് ചെലവുകളും പ്രൊഡക്ഷൻ ടീമിന്റെ വക ആയിരുന്നു. നിരന്തരം പണം ആവശ്യപ്പെട്ടുവെന്നത് ശരിയല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് അഖില്‍ മാരാർ സിനിമയിലേക്ക് വന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.വയനാട്ടില്‍ ദുരിതാശ്വാസത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കാനാണ് ചിത്രം എടുത്തതെന്ന അഖിലിന്റെ വാദത്തെയും അതുല്‍ തള്ളി. “ഡയറക്ടർക്കോ പ്രൊഡ്യൂസർക്കോ അത്തരം കാര്യമൊന്നും അറിവില്ല. വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞാലും, അത് സിനിമയുടെ പൈസ കൊണ്ടാണെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല,” അതുല്‍ വ്യക്തമാക്കി.”ഉദ്ഘാടനത്തിന് 4 ലക്ഷം രൂപ വാങ്ങുന്ന ഒരാള്‍ നാല് ഉദ്ഘാടനം ചെയ്തിട്ട് തന്നെ വീട് വെച്ച് കൊടുക്കാമായിരുന്നു. ഒരു കോടിയൊന്നുമില്ലെങ്കിലും, സിനിമയ്ക്ക് മികച്ച പ്രമോഷൻ ലഭിച്ചത് അഖില്‍ മാരാർ ഉള്ളത് കൊണ്ടാണ്. എന്നാൽ പരാജയം സംഭവിച്ചപ്പോൾ അത് ഏറ്റെടുത്ത് മുന്നോട്ട് പോകേണ്ടതാണ്. പ്രൊഡ്യൂസറെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല,” സഹനടൻ തുറന്നുപറഞ്ഞു.