ബസേലിയസ് കോളജ് നാഷണൽ സർവീസ് സ്കീം കോളജിലെ ബിബിഎ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് യോഗാദിനം ആചരിച്ചു

കോട്ടയം : ബസേലിയസ് കോളജ് നാഷണൽ സർവീസ് സ്കീം കോളജിലെ ബിബിഎ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് യോഗാദിനം ആചരിച്ചു. ബസേലിയസ് കോളേജ് എൻഎസ്എസ് യൂണിറ്റ് ഈ വർഷം നടപ്പാക്കുന്ന പ്രധാന ബോധവൽക്കരണ യജ്ഞങ്ങളിൽ ഒന്നാണ് കണ്ണറിയാൻ, കണ്ണിനെ അറിയാൻ. ഇതിന്റെ ഭാഗമായി യോഗാ ദിനത്തിൽ നേത്ര യോഗാ ബോധവൽക്കരണവും പരിശീലനവും നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. കൃഷ്ണരാജ് എം. വി. ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ബോട്ടണി വിഭാഗം അദ്ധ്യാപകൻ ഡോ. സജീഷ് പി. ആർ. നേത്രയോഗ പരിശീലനം നൽകി.

Advertisements

തെളിച്ചവും ആരോഗ്യവുമുള്ള കണ്ണുകൾ പങ്കുവെക്കുന്ന സന്ദേശം ജീവിത മൂല്യങ്ങളുടേതും തെളിഞ്ഞ കാഴ്ചകളുടേതും വെളിച്ചമുള്ള അക്ഷരങ്ങളുടേതും മാത്രമല്ല, ലഹരി രഹിത ലോകത്തിന്റേതു കൂടിയാണ്. ഈ വർഷത്തെ പ്രധാന പ്രോജക്റ്റുകളിൽ ഒന്നായി ഇത് തിരഞ്ഞെടുത്തതിനും അതുതന്നെയാണ് കാരണമെന്ന് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. മഞ്ജുഷ വി പണിക്കർ അറിയിച്ചു. ബി.ബി.എ. വിഭാഗം അദ്ധ്യക്ഷ ഡോ. മിഷേൽ എലിസബത് ജോർജ്, ഡോ. ജോൺ കെ. ബാബു എന്നിവർ യോഗാദിന പരിപാടിക്ക് നേതൃത്വം നൽകി.

Hot Topics

Related Articles