കോട്ടയം രാമപുരത്തെ അധ്യാപക പുനർ നിയമന തട്ടിപ്പ് : കൈക്കൂലി കേസിൽ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോട്ടയം : കോട്ടയം രാമപുരത്ത് അധ്യാപകർക്ക് പുനർനിയമനം നൽകുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് സെഷൻ ഓഫീസർ സുരേഷ് ബാബുവാണ് അറസ്റ്റിൽ ആയത്. കോട്ടയം വിജിലൻസ് യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ മുൻ അധ്യാപകൻ വിജയൻ നേരത്തെ പിടിയിലായിരുന്നു. ഫയലുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും പ്രതികൾ
ഒന്നര ലക്ഷം രൂപയാണ് കൈകൂലി വാങ്ങിയത് .

Advertisements

Hot Topics

Related Articles