ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീടിന് തീ വെച്ചു ; കോട്ടയം ആയാംകുടിയിൽ യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂർ : ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീടിന് തീ വെച്ച കേസിൽ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആയാംകുടി കപ്പേള ജംഗ്ഷൻ ഭാഗത്ത് മുത്തേടത്ത് വീട്ടിൽ സിബി ജോസഫ്  (47) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി ഇയാളുമായി അകന്നു കഴിഞ്ഞിരുന്ന ഭാര്യയും മകനും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി, കയ്യിൽ കരുതിയിരുന്ന പെട്രോൾ ഉപയോഗിച്ച് ജനൽ പാളിയിലൂടെ ഒഴിച്ച് വീടിനകത്ത് കിടന്നിരുന്ന ഫര്‍ണിച്ചറും മറ്റും കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ  പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ  എസ്.ഐ സൈജു, എ.എസ്.ഐ ഗിരീഷ്‌, സി.പി.ഓ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ  അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Hot Topics

Related Articles