നാടിൻ്റെ സഹായത്തിന് കാത്ത് നില്ക്കാത് അജീഷ് യാത്രയായി

എടത്വ: ദീപാവലി ദിനത്തിൽ  തലവടി ഗ്രാമത്തെ സങ്കടക്കടലാക്കി അജീഷിൻ്റെ മരണവാർത്തയെത്തി.തലവടി 11-ാം വാർഡിൽ മുണ്ടുകാട്ട് വീട്ടിൽ അജീഷ് കുമാറിൻ്റെ (39) മരണ വാർത്ത ഒരു നാടിൻ്റെ മുഴുവൻ തേങ്ങലായി മാറി.

Advertisements

കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അടുത്ത ദിവസം  വിധേയനാകേണ്ടിയിരുന്ന അജീഷ് കുമാറിനു ( 39) വേണ്ടി ചികിത്സാ സഹായ നിധി സമാഹരണത്തിനിടയിലാണ് മരണവാർത്തയെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യഘട്ടം 8, 9, 10,11, 12,13 എന്നീ വാർഡുകളിൽ നിന്നും ധനസഹായ  സമാഹരണം നവംബർ 5ന് നടത്തിയിരുന്നു. 

രണ്ടാംഘട്ടമായി മറ്റ് വാർഡുകളിലേക്ക്  പോകുന്നത് സംബന്ധിച്ച ആലോചന നടത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

അജീഷ് കഴിഞ്ഞ രണ്ടര മാസമായി എറണാകുളം അമ്യത മെഡിക്കൽ കോളജ്  ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

ഭാര്യ: മായാദേവി.

മകൻ: അഭിജിത്ത് (പ്ലസ് വൺ വിദ്യാർത്ഥി )

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.