കേരളത്തിലെ ആദ്യത്തെ ഐ.എസ്.ഒ. അംഗീകൃത ഗ്രീൻ ഓഡിറ്റ് പൂർത്തീകരിച്ച ക്യാമ്പസായി കെ.ജി. കോളജ്

പാമ്പാടി: ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിൻ്റെ നേതൃത്വത്തിൽ കെ.ജി. കോളജിൽ ഗ്രീൻ ഓഡിറ്റ് പൂർത്തീകരിച്ചു. ഐ.എസ്.ഒ. അംഗീകൃത ഗ്രീൻ ഓഡിറ്റ് പൂർത്തീകരിച്ച കേരളത്തിലെ ആദ്യത്തെ ക്യാമ്പസായി കെ. ജി. കോളജ് മാറി. കോളജിൽവെച്ച് സംഘടിപ്പിച്ച യോഗത്തിൽ പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) റെന്നി പി. വർഗീസിന് ടൈസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ സർട്ടിഫിക്കറ്റ് കൈമാറി.കോളജിൻ്റെ IQAC കോർഡിനേറ്റർ ലെഫ്. റെനീഷ് ജോസഫ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ.ജോയി തോമസ്, ജ്യോതി വി. എന്നിവർ സംസാരിച്ചു.

Hot Topics

Related Articles