കോട്ടയം ഈരാറ്റുപേട്ടയിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ വ്യാപക പരിശോധന ; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

കോട്ടയം : ഈരാറ്റുപേട്ടയിൽ വ്യാപക പരിശോധന. പഴകിയ ഭക്ഷണം പിടിച്ചെടുത്തു.ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഏഴ് ഹോട്ടലുകളിലും ഒരു ബോർമയിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങളും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളും പിടികൂടി. അപാകത കണ്ടെത്തിയ സ്ഥാപനങ്ങളുടെ ഉടമകൾക്ക് നോട്ടീസ് നൽകിയെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹെൽത്ത് സൂപ്പർവൈസറും ക്ലീൻ സിറ്റി മാനേജരുമായ ടി. രാജൻ അറിയിച്ചു.

Advertisements

പരിശോധനയിൽ പഴകിയ ചിക്കൻ ഫ്രൈ, ഗ്രേവി, ചിക്കൻ ഗ്രേവി, പൊരി സാധനങ്ങൾ, ചപ്പാത്തി, പൊറോട്ട, പഴകിയ ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. നിരോധിത പ്ലാസ്റ്റിക്, ഡിസ്പോസിബിൾ ഗ്ലാസ് എന്നിവയും പിടിച്ചെടുത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും. വിലവിവര പട്ടികയും ലൈസൻസും പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് നഗരസഭ തീരുമാനം. മത്സ്യം, മാംസ വിപണന സ്റ്റാളുകളിൽ നിന്ന് മലിനജലം പുറത്തേക്കൊഴുക്കിയാൽ ലൈസൻസ് റദ്ദാക്കുന്നതും പിഴ ചുമത്തുന്നതും ഉൾപ്പടെയുള്ള നടപടി സ്വീകരിക്കും. പരിശോധനയിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് ജി. കൃഷ്ണൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജെറാൾഡ് മൈക്കിൾ, ലിനീഷ് രാജ്, വി.എച്ച്. അനീസ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles