പങ്കെടുത്തത് ഇരുനൂറിലധികം അമ്മമാർ..! വൻ ഹിറ്റായി പനച്ചിക്കാട് പഞ്ചായത്തിലെ ജാഗ്രത ന്യൂസിന്റെ ലഹരിവിരുദ്ധ സെമിനാർ : ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജ്ജമായി ഡിവൈഎസ്പി എ.ജെ.തോമസിന്റെ ക്ലാസ്

കോട്ടയം : ജാഗ്രത ന്യൂസിൻ്റെയും സെൽഫോണിക്സ് കോട്ടയത്തിൻ്റെയും നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.പനച്ചിക്കാട് പഞ്ചായത്ത് ഹാളിൽ നടന്ന ലഹരിവിരുദ്ധ സെമിനാർ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ ഉദ്ഘാടനം ചെയ്തു.കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ. ജെ തോമസ് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ക്ലാസ് നൽകി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Advertisements

സിപിഎം കമ്മിറ്റിയംഗം മോഹനൻ,പനച്ചിക്കാട് ബിജെപി മണ്ഡലം പ്രസിഡന്റ് കെ ജി ജയകൃഷ്ണൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജീന ജേക്കബ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ 200ൽ അധികം വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുത്തു. വിദ്യാർഥികൾക്കായി ക്ലാസ് എടുത്ത നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ. ജെ തോമസിനെ ചടങ്ങിൽ ആദരിച്ചു. കൂടാതെ ചടങ്ങിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾക്ക് ആകർഷകമായ സമ്മാനങ്ങളും കരസ്ഥമാക്കി.

Hot Topics

Related Articles