വർക്കലയിൽ സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; പ്രതി പിടിയിൽ

വർക്കല:പാപനാശം ബ്ലാക്ക് ബീച്ചിലെ സ്പാ ഉടമയെ പൊലീസിന്റെ ഇടനിലക്കാരൻ എന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ചിലക്കൂർ അൻസി മൻസിലിൽ സജീർ (33) ആണ് പിടിയിലായത്.തമിഴ്നാട് സ്വദേശിനിയായ യുവതി നടത്തുന്ന സ്പായിൽ എല്ലാ മാസവും പൊലീസ് റെയ്ഡ് നടത്തുമെന്നും, അത് ഒഴിവാക്കണമെങ്കിൽ ഇൻസ്പെക്ടർക്ക് പണം നൽകണമെന്നും, ഇല്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം ആവശ്യപ്പെട്ടത്.

Advertisements

കൂടാതെ നഗരസഭയ്ക്കും പണം നൽകണമെന്ന വ്യാജേനയും ഇയാൾ വീണ്ടും പണം ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.യുവതിയെ ഭീഷണിപ്പെടുത്തി ആകെ 46,000 രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ 30,000 രൂപ പണമായും ബാക്കി തുക ഗൂഗിൾ പേ വഴിയും കൈക്കലാക്കിയതായി എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭീഷണി തുടർന്നതോടെ യുവതി പൊലീസിൽ പരാതി നൽകി.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles