തലവടി സിഎംഎസ് ഹൈസ്‌കൂളില്‍ അക്ഷരപ്പുര ഉദ്ഘാടനവും വായനാ വാരാചരണവും നടത്തി

ആലപ്പുഴ : തലവടി സിഎംഎസ് ഹൈസ്‌ക്കൂള്‍ വായന വാരാചരണത്തിന്റെ ഭാഗമായി പിഎന്‍ പണിക്കര്‍ അനുസ്മരണവും അക്ഷരപ്പുര ഉദ്ഘാടനവും നടന്നു. പ്രഥമാധ്യപകന്‍ റെജില്‍ സാം മാത്യൂ അധ്യക്ഷത വഹിച്ചു. ലോക്കല്‍ മാനേജര്‍ റവ. മാത്യൂ ജിലോ നൈനാന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഒരുക്കിയ അക്ഷരപ്പുരയുടെ ഉദ്ഘാടനം എടത്വ ഗ്രാമപഞ്ചായത്ത് അംഗം ബെറ്റി ജോസഫ് നിര്‍വഹിച്ചു. ബാല സാഹിത്യ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ വിവിധ ദിനപത്രങ്ങള്‍ അക്ഷര പുരയിലൂടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കും. ചടങ്ങില്‍ ജോര്‍ജ് മാത്യൂ, അഡ്വ. ഐസക്ക് രാജു, സജി ഏബ്രഹാം, ജേക്കബ് ചെറിയാന്‍, ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, റോബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisements

കുവൈറ്റില്‍ തീപിടുത്തത്തില്‍ അന്തരിച്ചവര്‍ക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച് 49 സാന്ത്വന ദീപങ്ങള്‍ തെളിയിച്ചു. തുടര്‍ന്ന് പൂര്‍വ്വവിദ്യാര്‍ഥി സംഘടന എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്നു. അടുത്ത രണ്ട് വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. റവ മാത്യൂ ജിലോ നൈനാന്‍ (പ്രസിഡന്റ്), ബെറ്റി ജോസഫ് (വൈസ് പ്രസിഡന്റ്), ഡോ. ജോണ്‍സണ്‍ വി ഇടിക്കുള (ജനറല്‍ സെക്രട്ടറി), സജി ഏബ്രഹാം, ജിബി ഈപ്പന്‍ (ജോ. സെക്രട്ടറി), എബി മാത്യൂ (ട്രഷറര്‍), അഡ്വ. ഐസക്ക് രാജു, ജേക്കബ് ചെറിയാന്‍ (ഓഡിറ്റേഴ്‌സ്), റെജില്‍ സാം മാത്യൂ (കണ്‍വീനര്‍), റവ. മാത്യു പി. ജോര്‍ജ്, വി.പി. സുജീന്ദ്ര ബാബു, പ്രദീപ് ജോസഫ്, ഡേവിഡ് ജോണ്‍ (അംഗങ്ങള്‍) എന്നിവരടങ്ങിയ 13 അംഗ സമിതി രൂപികരിച്ചു.

Hot Topics

Related Articles