നായ്ക്കളോടുള്ള ക്രൂരത അവസാനിക്കുന്നില്ല..! കോട്ടയം വടവാതൂരിൽ വളർത്ത് നായെ ഉടമ വീട്ടിൽ പൂട്ടിയിട്ട് പോയിട്ട് അഞ്ച് ദിവസം : വെള്ളം കയറിയ വീട്ടിൽ ഭക്ഷണവും കിടക്കാൻ ഇടവുമില്ലാതെ നായ

വടവാതൂർ : വടവാതൂരിലെ നായ്ക്കളുടെ സങ്കടക്കാഴ്ചകൾ അവസാനിക്കുന്നില്ല.കോട്ടയം വടവാതൂരിൽ വീടൊഴിഞ്ഞു പോയ വീട്ടുകാർ വളർത്ത് നായെ ജനൽ കമ്പിയിൽ കെട്ടിയിട്ടിട്ട് പോയിട്ട് ഇന്നേക്ക് അഞ്ച് ദിവസം. വെള്ളം കയറുന്ന വീട്ടിൽ രക്ഷക്കായി നിലവിളിക്കുന്ന നായയുടെ സങ്കടക്കാഴ്ച ആരെയും വേദനിപ്പിക്കും.കോട്ടയം വടവാതൂർ ബണ്ട് റോഡിൽ കരിപ്പാൽ പടിക്ക് സമീപം ചെമ്പോലയിലാണ് നായെ വീടിന്റെ ജനൽ കമ്പിയിൽ കെട്ടിയിട്ടിട്ട് വീട്ടുടമസ്ഥർ പോയത്.രാത്രിയിലും പകലും നിർത്താതെ നിലവിളിക്കുകയാണ് നായ. കൃത്യമായ സമയങ്ങളിൽ ഇതിന് ഭക്ഷണവും ഇല്ല. മലമൂത്ര വിസർജനത്തിന് പോലും സാധിക്കാത്ത അവസ്ഥ. വീടിനു ചുറ്റും വെള്ളം കയറിയതിനാൽ വഴിയിലേക്ക് ഇറങ്ങിയാണ് നായയുടെ നിൽപ്പ്.

Advertisements

മഴ വന്നാൽ നനയാനെ പറ്റു കയറി നിൽക്കാൻ ഇതിന് കൂടുമില്ല. ഏകദേശം 5 ദിവസങ്ങൾ പിന്നിടുകയാണ് വീട്ടുകാർ പോയിട്ട്. നായയെ അഴിച്ചുവിടാനോ കൃത്യമായ സംരക്ഷണം ഒരുക്കാനോ ആരും ഇതുവരെയായിട്ടും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു കോട്ടയം വടവാതൂരിൽ ബണ്ട് റോഡിൽ കരിപ്പാൽ ജംഗ്ഷന് സമീപം കുറ്റിക്കാട്ടിൽ പഗ് ഇനത്തിൽപ്പെട്ട നായയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് വടവാതൂരിൽ നിന്ന് തന്നെ നായ്ക്കളുടെ സങ്കടക്കാഴ്ചകൾ വീണ്ടും പുറത്തുവരുന്നത്.

Hot Topics

Related Articles