മുന്‍മന്ത്രിയും എന്‍.സി.പി മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന എ.സി.ഷണ്‍മുഖദാസ് അനുസ്മരണം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി നടത്തി

എരുമേലി : മുന്‍മന്ത്രിയും എന്‍.സി.പി മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന എ.സി.ഷണ്‍മുഖദാസിന്റെ ചരമദിനമായ ഇന്ന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലിയിൽ എൻ സി പി എസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജ് പുഷ്പാച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം എന്‍.സി.പി(എസ്) സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മിർഷാഖാൻ മങ്കാശ്ശേരി ഉദ്ഘാടനം ചെയ്തു. പി എ ശാലു , റെജി മുണ്ടക്കയം ,ചന്ദ്രൻ കോരുത്തോട്, ഷിനാസ് തീക്കോയി , നിസാം എം കന്നു പറമ്പിൽ , റോബിൻ കെ എരുത്വാപുഴ, നെജി യു മുട്ടപ്പള്ളി, വിഷ്ണു പനക്കവയൽ , അജെഷ് എന്തയാർ , സുഭാഷ് എലിവാലിക്കര ,അഖിൽ കുട്ടിക്കൽ, എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

Advertisements

Hot Topics

Related Articles